ഒടുവിൽ വലയിൽ കുടുക്കി പോലീസ്..!  ഓട്ടം വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി  18 വ​ർ​ഷ​ത്തി​നുശേ​ഷം അ​റ​സ്റ്റി​ൽ

മ​ല്ല​പ്പ​ള്ളി: 2001 ഏ​പ്രി​ൽ 24 ന് ​കു​ണ്ട​റ​യി​ൽ നി​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ട്ടം പോ​കാ​നെ​ന്ന വ്യാ​ജേ​ന കൊ​ല്ലം ഉ​മ​യ​ന​ല്ലൂ​ർ പേ​രു​ർ വീ​ട്ടി​ൽ സൈ​നി​ല്ലാ ബു​ദ്ധീ​ൻ മ​ക​ൻ മു​ജീ​ബി​നെ ഓ​ട്ടം വി​ളി​ച്ച ശേ​ഷം അ​ന്നേ​ദി​വ​സം രാ​ത്രി 12ന് ​കു​ന്ന​ന്താ​നം പാ​മ​ല എ​സ്റ്റേ​റ്റി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ട് വ​ന്ന് കാ​ർ ഓ​ടി​ച്ചി​രു​ന്ന മു​ജീ​ബി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് മ​നു നി​വാ​സി​ൽ ത​ങ്ക​പ്പ​ൻ മ​ക​ൻ ബൈ​ജു (40) വി​നെ​യാ​ണ് കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​റ്റി. സ​ഞ്ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ല്ല ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ജെ. ​ഉ​മേ​ഷ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​ലീ​സ് ഇ​ൻ​സെ​പ്ക്ട​ർ സി.​റ്റി. സ​ഞ്ജ​യ്, എ​സ്ഇ​പി​ഒ ശി​വ​പ്ര​സാ​ദ്, ജോ​ബി​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts