കണ്ണൂർ നഗരത്തിലെ ഇടവഴികളിലൂടെ പണിയുണ്ടോയെന്ന് മൈക്കിലൂടെ വിളിച്ച് ചോദിച്ച് സഞ്ചരിക്കുകയാണ് സേലം സ്വദേശിയായ രാജണ്ണൻ. കഴിഞ്ഞ 35 വർഷമായി കണ്ണൂരിൽ തന്നെയാണ് ജോലി ചെയ്യുന്നത്.
പണികൾ കുറഞ്ഞ സാഹചര്യത്തിൽ ബ്ലൂ ടൂത്ത് ഘടിപ്പിച്ച് മൈക്കുമായി കാടുവെട്ടാനുണ്ടോ, വിറക് കീറാനുണ്ടോ എന്ന് വിളിച്ച് ചോദിച്ചുള്ള പുതിയ പരീക്ഷണത്തിലാണ് ഇപ്പോൾ. കുറച്ചു ദിവസങ്ങൾ മുന്പാണ് ഈ പുതിയ രീതി പരീക്ഷിച്ച് തുടങ്ങിയത്. –
ജയ്ദീപ് ചന്ദ്രൻ