കൊല്ലത്ത് എ​ച്ച് വ ൺ എ​ന്‍ വൺ പടരുന്നു: 50പേർ സംശയത്തിന്‍റെ നിഴലിൽ; അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു

കൊ​ല്ലം :എ​ച്ച് വ​ൺ എ​ന്‍ വ​ൺ പ​നി പ​ട​രു​ന്ന​ത് ത​ട​യാ​നു​ള്ള മു​ന്‍​ക​രു​ത​ലു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് .ചു​മ ബാ​ധി​ച്ച് ആശുപത്രിയിൽ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ള്‍ ക​ഫ് കോ​ര്‍​ണ​റി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള മാ​സ്‌​കു​ക​ള്‍ ധ​രി​ച്ച് തി​രി​കെ പോ​കു​മ്പോ​ള്‍ നി​ശ്ചി​ത വേ​സ്റ്റ് ബ​ക്ക​റ്റി​ല്‍ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. പനി, തൊ​ണ്ട വേ​ദ​ന, മൂ​ക്കൊ​ലി​പ്പ്, ശ്വാ​സ​ത​ട​സം, ഛര്‍​ദ്ദി എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ട​ണം.

ഇ​വ എ​ച്ച്1 എ​ന്‍1 ല​ക്ഷ​ണ​മാ​കാം. കു​ഞ്ഞു​ങ്ങ​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, മ​റ്റ് അ​സു​ഖ​ങ്ങ​ള്‍ ബാ​ധി​ച്ച​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.പ​രി​ശോ​ധ​ന​ക്കാ​യി തൊ​ണ്ട​യി​ലെ സ്ര​വം എ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ജി​ല്ലാ ആ​ശു​പ​ത്രി, വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി, ക​രു​നാ​ഗ​പ്പ​ള്ളി-​കു​ണ്ട​റ-​കൊ​ട്ടാ​ര​ക്ക​ര- പു​ന​ലൂ​ര്‍-​ശാ​സ്താം​കോ​ട്ട-​നീ​ണ്ട​ക​ര-​ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ മ​രു​ന്ന് ക​ഴി​ക്ക​ണം. ഒ​സെ​റ്റാ​ല്‍​മി​വി​ര്‍ ഗു​ളി​ക​യാ​ണ് ക​ഴി​ക്കേ​ണ്ട​ത്.​സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണം. ചു​മ, തു​മ്മ​ല്‍ എ​ന്നി​വ ഉ​ള്ള​പ്പോ​ള്‍ മാ​സ്‌​ക് ധ​രി​ക്ക​ണം. കൈ​ക​ള്‍ സോ​പ്പി​ട്ട് ക​ഴു​ക​ണം. രോ​ഗ​മു​ള്ള കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ അ​യ​ക്ക​രു​ത്. വീ​ട്ടി​നു​ള്ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ഇ​ടം സ​ജ്ജ​മാ​ക്കി ചി​കി​ത്സ ന​ല്‍​കു​ക​യും വേ​ണം. പോ​ഷ​കാ​ഹാ​രം ക​ഴി​ക്ക​ണം.

കു​ഞ്ഞു​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ലു​ള്ള രോ​ഗി​ക​ളെ സ​ന്ദ​ര്‍​ശി​ക്ക​രു​ത് എ​ന്നി​വ​യാ​ണ് പൊ​തു നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍.ജി​ല്ല​യി​ല്‍ 50 പേ​ര്‍​ക്ക് രോ​ഗം സം​ശ​യി​ക്കു​ന്നു​ണ്ട്. അ​ഞ്ചു പേ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു എ​ന്നും ഡി.​എം.​ഒ വ്യ​ക്ത​മാ​ക്കി. എ​ച്ച് വ​ൺ എ​ൻ വ​ൺ ബാ​ധി​ച്ച് നെടുന്പന സ്വദേശിയായ ഒ​രു കു​ട്ടി ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചു.

Related posts