പാർട്ടി എതിർത്തു! 20 കോടിയുടെ പദ്ധതി ഉപേക്ഷിച്ചെന്ന് യുവ സംരംഭകൻ; മുടങ്ങിയത് ആ​യു​ർ​വേ​ദ ചി​കി​ത്സാ​കേ​ന്ദ്രവും ഫാം ​ടൂ​റി​സം​പ​ദ്ധ​തി​യും അടക്കമുള്ള സംരംഭം; ആരോപണത്തിൽ കഴമ്പില്ലെന്ന് സിപിഎം

ഷൊ​ർ​ണൂർ: യു​വ​സം​രം​ഭ​ക​ൻ 20 കോ​ടി രൂ​പ ചെ​ല​വി​ൽ തു​ട​ങ്ങാ​നി​രു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ആ​യു​ർ​വേ​ദ ചി​കി​ത്സാ കേ​ന്ദ്ര​വും ഫാം ​ടൂ​റി​സം​പ​ദ്ധ​തി​യും സി​പി​എം എ​തി​ർ​പ്പു​മൂ​ലം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​താ​യി പ​രാ​തി.

പ​ട്ടി​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങാ​നി​രു​ന്ന പ​ദ്ധ​തി​ക്കാ​ണ് അ​കാ​ല​ത്തി​ൽ ച​ര​മ​ക്കു​റി​പ്പ് എ​ഴു​തേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​തെ​ന്ന് ര​ഹ്ന ഹോം​സ് ആ​ൻ​ഡ് ഡെ​വ​ല​പ്പേ​ഴ്സ് ഉ​ട​മ പേ​രാ​മം​ഗ​ലം സ്വ​ദേ​ശി സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.

ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​ത്തെ​തു​ട​ർ​ന്ന് പ​ട്ടി​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങാ​നി​രു​ന്ന സം​രം​ഭം മു​ട​ങ്ങി​പ്പോയ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ ന​ല്ലൊ​രു തു​ക ക​ട​ബാ​ധ്യ​ത വ​ന്ന​താ​യും ഈ ​പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്ന​തി​ന് സി​പി​എ​മ്മു​കാ​രാ​ണ് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും സ​ക്കീ​ർ ഹു​സൈ​ൻ കു​റ്റ​പ്പെ​ടു​ത്തി.

20 കോ​ടി രൂ​പ​യു​ടെ പ്രോ​ജ​ക്ടാ​ണ് പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​ത്. പ​ട്ടി​ത്ത​റ പ​ഞ്ചാ​യ​ത്തി​ന് മു​ന്പി​ലാണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യി​രു​ന്ന​ത്. സ്ഥ​ലം​വാ​ങ്ങി​യ അ​ന്നു​മു​ത​ൽ സി​പി​എം നേ​താ​ക്ക​ൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു സ​മീ​പി​ച്ചി​രു​ന്ന​താ​യി ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടു​വ​ർ​ഷ​ത്തോ​ളം നി​ർ​മാ​ണ​ത്തി​ന്‍റെ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി​. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​മൂ​ലം പ​ണം കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ഴാ​ണ് പ​ദ്ധ​തി​ക്കു മു​ന്പി​ൽ സ​മ​രം തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ചു. സി​പി​എം നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നു മു​ന്നി​ൽ കൊ​ടി​നാ​ട്ടു​ക​യും ചെ​യ്തു.

ഇ​തു കൂ​ടാ​തെ റോ​ഡ​രി​കി​ൽ ചു​റ്റു​മ​തി​ലി​ന് സ​മീ​പ​ത്താ​യി നി​ർ​മി​ച്ച പൂ​ന്തോ​ട്ട​വും മ​ര​ങ്ങ​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ചു. നി​ല​വി​ൽ പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​വും നി​ർ​മാ​ണ​പ്ര​വൃ​ത്തി​യും അ​നാ​ഥ​മാ​ണ്- സക്കീർ ഹുസൈൻ പറയുന്നു.

കേ​ര​ള​ത്തി​ലെ ത​ന്‍റെ മു​ഴു​വ​ൻ സം​രം​ഭ​ങ്ങ​ളും അ​വ​സാ​നി​പ്പി​ച്ച് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് സ​ക്കീ​ർ​ഹു​സൈ​ൻ അ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​ണ് പ​ട്ടി​ത്ത​റ​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​തെ​ന്നും 20 കോ​ടി ഇ​തി​നാ​യി ചെ​ല​വാ​ക്കി​യ​ത് പാ​ഴാ​യെ​ന്നും യു​വ​സം​രം​ഭ​ക​നു​ള്ള നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ളി​ൽ യാ​തൊ​രു ക​ഴ​ന്പു​മി​ല്ലെ​ന്നാ​ണ് പ​ട്ടി​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ സി​പി​എം നേ​താ​വും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ടി.​കെ.​ വി​ജ​യ​ൻ പ​റ​യു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണെ​ടു​ത്ത ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യെ​ന്നും ഇ​ത് താ​ഴ്‌വാര​ത്തെ വീ​ടു​ക​ളെ ബാ​ധി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നി​ടെ സ്ഥ​ലം മു​റി​ച്ചു​വി​ല്ക്കാ​ൻ വ്യ​വ​സാ​യ ഉ​ട​മ മു​തി​ർ​ന്നതോ​ടു​കൂ​ടി​യു​ണ്ടാ​യ ജ​ന​കീ​യ​സ​മ​ര​മാ​ണ് സം​രം​ഭം മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യത്. റോ​ഡ​രി​ക് കൈ​യേ​റി​യു​ള്ള പൂ​ന്തോ​ട്ട​നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സി​പി​എ​മ്മി​ന് ഇ​ട​പെ​ടേ​ണ്ടി വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യാ​ഥാ​ർ​ത്ഥ്യം എ​ന്താ​യി​രു​ന്നാ​ലും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മു​ത​ൽ​മു​ട​ക്കി​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന വ്യ​വ​സാ​യ​മാ​ണ് ഇ​ല്ലാ​താ​യ​ത്. പ​ട്ടി​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന വ​ഴി​ത്താ​ര​യി​ൽ നാ​ഴി​ക​ക്ക​ല്ലാ​കു​മാ​യി​രു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ത്.

Related posts