കൊച്ചി: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി താരം ടി.പി. രഹനേഷ് ഇനി ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. കോഴിക്കോട് സ്വദേശിയായ രഹനേഷ് ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത് സീനിയർ ഗോൾ കീപ്പിംഗ് സൈനിംഗാണ് രഹനേഷ്. നേരത്തെ ഷിബിൻ രാജ്, ബിലാൽ എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നു.
ഒഎൻജിസി, മുംബൈ ടൈഗേഴ്സ്, ഈസ്റ്റ് ബംഗാൾ, ഷില്ലോംഗ് ലജോംഗ്, രംഗ്ധാജീദ് യുണൈറ്റഡ് തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുള്ള രഹനേഷ്, 2015-16 വർഷത്തിൽ ദേശീയ അണ്ടർ 23 ഫുട്ബോൾ ടീമിലും 2017ൽ ദേശീയ ഫുട്ബോൾ ടീമിലും അംഗമായിരുന്നു.
ഐഎസ്എലിന്റെ 2015 സീസണിൽ മറ്റ് ഗോൾകീപ്പർമാരെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ രഹനേഷ് അതേവർഷം നാല് ക്ലീൻ ഷീറ്റുകൾ കരസ്ഥമാക്കി.
പേടി