ആരോഗ്യജീവിതത്തിന് സുരക്ഷിതഭക്ഷണം നമ്മുടെ അവകാശം; സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്; പായ്ക്കറ്റ് സാധനങ്ങളുടെ കവറുകളിൽ എഴുതിച്ചേർത്തിരിക്കുന്ന വിവരങ്ങളെക്കുറിച്ച് ഡോക്ടർ പറയുന്നതിങ്ങനെ…

ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റി​യ അ​ള​വി​ലാ​ണെ​ങ്കി​ലും അ​ട​ങ്ങി​യിട്ടുണ്ട്. പ്രി​സ​ർ​വേ​റ്റീ​വ്സ്, ഫ്ളേ​വ​റിം​ഗ് ഏ​ജ​ന്‍റ്സ്, ക​ള​റു​ക​ൾ എ​ന്നി​ങ്ങ​നെ പ​ല​പേ​രു​ക​ളി​ലും രൂ​പ​ങ്ങ​ളി​ലും.. ഐ​സ്ക്രീം, ​ജെ​ല്ലു​ക​ൾ, ജാം, ​പു​ഡ്ഡിം​ഗ്, സോ​സ്, സൂ​പ്പ് മി​ക്സ്….​എ​ന്നി​ങ്ങ​നെ​യു​ള്ള റെ​ഡി​മെ​യ്ഡ് ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ൽ പ്രി​സ​ർ​വേ​റ്റീ​വ്സും ക​ള​റു​ക​ളും കൂ​ടാ​തെ മ​റ്റു​പ​ല​ത​രം രാ​സ​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

അളവിൽ കൂടിയാൽ…
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്കു ന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കുന്നത്. നി​യ​മ​ത്തിന്‍റെ പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ട് ഏ​ക​ദേ​ശം 2500 ഫു​ഡ് അ​ഡി​റ്റീ​വ്സ് നാം ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എന്നാൽ അ​വ അനുവദനീയമായ അളവിലും അധികമായി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കും.

പ്രോ​സ​സ്ഡ് ധാ​ന്യ​പ്പൊ​ടി​ക​ൾ
പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണം മി​ക​ച്ച​താ​ണെ​ന്നു പ​ല​രും ധ​രി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​തി​ൽ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം അ​ത്ര​ത്തോ​ള​മു​ണ്ടെ​ന്നു​കൂ​ടി ഓ​ർ​ക്ക​ണം. പാ​യ്ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന പ്രോ​സ​സ്ഡ് ധാ​ന്യ​പ്പൊ​ടി​ക​ൾ ശീ​ല​മാ​ക്ക​രു​ത്. ഗോ​ത​ന്പ് വാ​ങ്ങി ക​ഴു​കി ഉ​ണ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു സു​ര​ക്ഷി​തം. മു​ള​കും ഉ​ണ​ങ്ങി പൊ​ടി​പ്പി​ച്ച​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു സു​ര​ക്ഷി​തം. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും വാ​ങ്ങി വൃ​ത്തി​യാ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത​മെ​ന്ന് ഫു​ഡ് സേ​ഫ്റ്റി കമ്മീഷ​ണ​റും നി​ർ​ദേ​ശി​ക്കു​ന്നു.

മോ​ണോ സോ​ഡി​യം ഗ്ലൂട്ടാ​മേ​റ്റ്
ചി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​വ​റി​ൽ ഫ്രീ ​ഫ്രം എം​എ​സ്ജി എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. (എം​എ​സ്ജി എ​ന്നാ​ൽ മോ​ണോ സോ​ഡി​യം ഗ്ലൂട്ടാമേ​റ്റ് – അ​ജി​നോ​മോട്ടോ.) അ​ങ്ങ​നെ എ​ഴു​തി​യിട്ടുണ്ടാ​കു​മെ​ങ്കി​ലും ടേ​സ്റ്റ് എ​ൻ​ഹാ​ൻ​സ​റി​ൽ മോ​ണോ സോ​ഡി​യം ഗ്ലൂട്ടാമേ​റ്റ് അ​ട​ങ്ങി​യിട്ടുണ്ട്.

അ​താ​യ​ത് ഭ​ക്ഷ​ണത്തിന്‍റെ സ്വാ​ദു കൂട്ടാനും ചി​ല സ്വാ​ദിന്‍റെ തീ​വ്ര​ത കൂട്ടാ​നും ചി​ല​തിന്‍റെ കു​റ​യ്ക്കാ​നും ടേ​സ്റ്റ് എ​ൻ​ഹാ​ൻ​സ​ർ സ​ഹാ​യ​കം. വാ​സ്ത​വ​ത്തി​ൽ നാ​വി​ലു​ള്ള രു​ചി​മു​കു​ള​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യാ​ണ് എം​എ​സ്ജി ചെ​യ്യു​ന്ന​ത്. ​ഒ​രു വ​യ​സി​നു താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് എം​എ​സ്ജി അ​ട​ങ്ങി​യ ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണു നി​ർ​ദേ​ശം.

ക​ള​ർ​കോ​ഡു​ക​ൾ
പാ​യ്ക്ക​റ്റ് ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ ക​വ​റി​ൽ ഇ ​ചേ​ർ​ന്ന ചി​ല ന​ന്പ​റു​ക​ൾ ചേ​ർ​ത്തിട്ടുണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യന്‍റെ ന​ന്പ​റാ​ണ​ത്. ലോ​ക​മെ​ന്പാ​ടും ഉ​പ​യോ​ഗി​ക്കു​ന്ന കോ​ഡ്. E 310, ​E 100 എ​ന്നി​ങ്ങ​നെ. ക​ള​ർ​കോ​ഡാ​ണ​ത്. അ​നു​വ​ദ​നീ​യ​മാ​യ ക​ള​റി​നെ സൂ​ചി​പ്പി​ക്കു​ന്നു.

ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ക​ള​ർ​കോ​ഡു​ക​ളു​ടെ ലി​സ്റ്റ് ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി വെ​ബ്സൈ​റ്റി​ലുണ്ട്. പ​ച്ച, ഇ​ളം മ​ഞ്ഞ തു​ട​ങ്ങി മൂ​ന്നു നാ​ലു ക​ള​ർ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചിു​ള്ള​ത്. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ൽ ചേ​ർ​ക്കാ​ൻ മാ​ത്ര​മാ​ണ് അ​നു​മ​തി. മെ​റ്റാ​നി​ൻ യെ​ലോ അ​നു​വ​ദ​നീ​യ​മ​ല്ല.

റെ​ഡി​മെ​യ്ഡ് പതിവാക്കണ്ട
ഗാ​ഢ​ത കൂ​ടി​യ സി​റ​പ്പു​ക​ൾ, ഐ​സ്ക്രീം, റെ​ഡി​മെ​യ്ഡ് സൂ​പ്പ് എ​ന്നി​വ​യൊ​ക്കെ ശീ​ല​മാ​ക്ക​രു​ത്. റെ​ഡി​മെ​യ്ഡ് സൂ​പ്പി​ൽ കു​റ​ച്ചു പ​ച്ച​ക്ക​റി​ക​ളൊ​ക്കെ ഉ​ണ്ടെ​ങ്കി​ലും അ​വ ഡീ​ഹൈ​ഡ്രേ​റ്റ് ചെ​യ്യ​പ്പെട്ട​വ​യാ​ണ്. പ​ച്ച​ക്ക​റി ചേ​ർ​ന്ന​താ​ണെ​ന്ന് വ​ലി​യ പ​ര​സ്യ​മൊ​ക്കെ ക​ണ്ടിട്ടാ​വും പ​ല​പ്പോ​ഴും നാം ​അ​തു​വാ​ങ്ങി ക​ഴി​ക്കു​ന്ന​ത്. ഡീ​ഹൈ​ഡ്രേ​റ്റ് ചെ​യ്ത​തി​നാ​ൽ അ​തി​ൽ പോ​ഷ​ക​ങ്ങ​ൾ കാ​ണി​ല്ല എ​ന്ന​താ​ണു വാ​സ്ത​വം.

അ​ല്പം എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ ചൂ​ടാ​ക്കു​ന്പോ​ൾ അ​തും ന​ഷ്ട​മാ​യി​രി​ക്കും. ക​വ​റി​ൽ പാ​യ്ക്ക് ചെ​യ്തു വ​രു​ന്ന ബട്ട​ർ ചി​ക്ക​ൻ, ചി​ല്ലി ചി​ക്ക​ൻ, ഇ​ൻ​സ്റ്റ​ൻ​റ് ബി​രി​യാ​ണി മി​ക്സ് ഇ​വ​യി​ലൊ​ക്കെ ഇ​ത്ത​രം രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ കൂ​ടു​ത​ലാ​ണ്. റി​ഫൈ​വ​ൻ ചെ​യ്ത ഒ​ന്നോ ര​ണ്ടോ വി​ഭ​വം ഒ​രു​ദി​വ​സം ക​ഴി​ച്ചാ​ൽ ത​ന്നെ എ​ത്ര​യ​ധി​കം രാ​സ​വ​സ്തു​ക്ക​ൾ നാ​മ​റി​യാ​തെ​ത​ന്നെ ആ​മാ​ശ​യ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

തിരക്കാണെങ്കിലും…
പ​ര​ക്കെ പ്ര​ചാ​ര​മു​ള്ള ച​പ്പാ​ത്തി​യി​ലും ദോ​ശ​മാ​വി​ലു​മൊ​ക്കെ പ്രി​സ​ർ​വേ​റ്റീ​വു​ക​ൾ ചേ​ർ​ക്കു​ന്നു​ണ്ട്. ദോ​ശ​മാ​വും ഇ​പ്പോ​ൾ മി​ക്ക​വ​രും പു​റ​മേ നി​ന്നു വാ​ങ്ങു​ക​യാ​ണ്. വീട്ടിൽ അ​ര​ച്ച മാ​വി​ൽ ചു​ടു​ന്ന ദോ​ശ​യും പു​റ​മേ നി​ന്നു​വാ​ങ്ങി​യ മാ​വ് ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന ദോ​ശ​യും തമ്മിൽ രു​ചി​വ്യ​ത്യാ​സ​മു​ണ്ടെ​ന്നാ​ണ് മി​ക്ക​വ​രു​ടെ​യും അ​നു​ഭ​വം.

അ​ച്ചാ​റു​ക​ളു​ടെ കാ​ര്യം
വി​പ​ണി​യി​ൽ നി​ന്നു വാ​ങ്ങു​ന്ന പി​ക്കി​ൾ​സി​ൽ വീട്ടിൽ ത​യാ​റാ​ക്കു​ന്ന​തി​ൽ ഉ​ള്ള​തിലും എ​ണ്ണ കൂ​ടു​ത​ലാ​യി​രി​ക്കും. പി​ക്കി​ൾ ഇ​ൻ ഓ​യി​ൽ എ​ന്നു ത​ന്നെ അ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. കാ​ൽ ശ​ത​മാ​നം എ​ണ്ണ ത​ന്നെ. അ​ച്ചാ​റു​ക​ൾ അ​സി​ഡി​ക് ആ​കാ​തി​രി​ക്കാ​ൻ അ​തി​ൽ പ്രി​സ​ർ​വേ​റ്റീ​വു​ക​ൾ ചേ​ർ​ക്കാ​റു​ണ്ട്. അ​സി​ഡി​ക് ആ​യാ​ൽ അ​തു പെ​ട്ടെന്നു ചീ​ത്ത​യാ​യി പോ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തൊ​ഴി​വാ​ക്കാ​നാ​ണ് ഫു​ഡ് അ​ഡി​റ്റീ​വ്സ് ചേ​ർ​ക്കു​ന്ന​ത്.

ശീലമാക്കരുത്…
ഫുഡ് അ​ഡി​റ്റീ​വ്സ് ക​ല​ർ​ന്ന ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന കുട്ടിക​ൾ​ക്ക് ചെ​വി​യി​ൽ അ​ണു​ബാ​ധ, ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി തു​ട​ങ്ങി​യ​വ​യ്ക്കു സാ​ധ്യ​ത​യു​ള്ള​താ​യി പ​ഠ​ന​ങ്ങ​ൾ സൂ​ച​ന ന​ല്കു​ന്നു. അ​ഡി​റ്റീ​വ്സ് അ​നു​വ​ദ​നീ​യ​മാ​യ തോ​തി​ലാ​ണോ ചേ​ർ​ത്തി​രി​ക്കു​ന്ന​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചു കൃ​ത്യ​മാ​യി അ​റി​യാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ അ​വ ചേ​ർ​ന്ന ഭ​ക്ഷ​ണം കുട്ടിക​ൾ​ക്കു പ​തി​വാ​യി ന​ല്ക​രു​ത്.

ശ്രദ്ധിക്കുക
* ഫു​ഡ് അ​ഡി​റ്റീ​വ്സ് അ​നു​വ​ദ​നീ​യ
തോ​തി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന്
ഉ​റ​പ്പാ​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ നി​യ​മം കൊ​ണ്ടു​വ​ര​ണം
* ഫു​ഡ് അ​ഡി​റ്റീ​വ്സി​നെ​ക്കു​റി​ച്ച്് ഉ​പ​ഭോ​ക്താ​വി​നു ​
കൃ​ത്യ​മാ​യ അ​റി​വ് ഉ​ണ്ടാ​യി​രി​ക്ക​ണം.
* പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണം കു​റ​ച്ചു​മാ​ത്രം
ഉ​പ​യോ​ഗി​ക്കു​ക; ശീ​ല​മാ​ക്ക​രു​ത്.

വി​വ​ര​ങ്ങ​ൾ:
ഡോ. ​അ​നി​ത​ മോ​ഹ​ൻ, ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്
& ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്

Related posts