ഇ​ന്ന് കാ​ര്‍​ഗി​ല്‍ ദി​നം; ധീ​ര​ജ​വാ​ൻ സ​ജീ​വി​ന്‍റെ ഓ​ർ​മക​ളു​മാ​യി മാതാവ് കുട്ടിയമ്മ

പ​ത്ത​നാ​പു​രം : വീ​ണ്ടു​മൊ​രു കാ​ർ​ഗി​ൽ ദി​നം കൂ​ടി ക​ട​ന്നു വ​രു​മ്പോ​ള്‍ ഈ ​അ​മ്മ​യ്ക്ക് നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന ഓ​ർ​മദി​നം കൂ​ടി​യാ​ണ്.​കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ വീ​ര​ച​ര​മം പ്രാ​പി​ച്ച വീ​ര​ച​ക്ര സ​ജീ​വ് ഗോ​പാ​ല​പി​ള്ള​യു​ടെ അ​മ്മ നെ​ടു​വ​ന്നൂ​ര്‍ പൊ​ന്നെ​ടു​ത്താം​പാ​റ വീ​ട്ടി​ല്‍ കു​ട്ടി​യ​മ്മ​യാ​ണ് ​മ​ക​ന്‍റെ ധീ​ര​സ്മ​ര​ണ​യ്ക്ക് മു​ന്നി​ല്‍ വി​കാ​രാ​ധീ​ന​യാ​കു​ന്ന​ത്. 1999 മേ​യ് 20ാം തീ​യ​തി​യാ​ണ് ജ​ന്മ​നാ​ടി​നു വേ​ണ്ടി ജീവൻവെടിഞ്ഞത്.

ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ ആ​ർ​ട്ട്ല​റി ഫോ​ർ​ഫീ​ൽ​ഡ് റ​ജ്മെ​ന്‍റിലെ ( പീ​ര​ങ്കി​പ​ട) ഗ​ണ്ണ​റാ​യി​രു​ന്നു സ​ജീ​വ്.​കാ​ർ​ഗി​ലി​ലെ ‘ ഗ്ര​സ്’ എ​ന്ന സ്ഥ​ല​ത്ത് ഷെ​ല്ല് പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു മ​ര​ണം.​ജന്മദി​ന​ത്തി​ൽ അ​മ്മ​യി​ൽ നി​ന്ന് ഫോ​ണി​ലൂ​ടെ ആ​ശം​സ​ക​ളും ല​ഭി​ച്ചി​ട്ടാ​ണ് സ​ജീ​വ് യു​ദ്ധ​ത്തി​നാ​യി പോ​കു​ന്ന​ത്.​എ​ന്നാ​ൽ പി​റ്റേ​ന്ന് പു​ല​ർ​ച്ചെ സ​ജീ​വി​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യാ​ണ് ഗ്രാ​മ​ത്തെ തേ​ടി​യെ​ത്തി​യ​ത്.​

അ​ഞ്ച് വ​ർ​ഷ​ത്തെ സ​ർ​വ്വീ​സാ​ണ് സ​ജീ​വി​നു​ണ്ടാ​യി​രു​ന്ന​ത്‌.​കാ​ർ​ഗി​ൽ യു​ദ്ധ​ഭൂ​മി​യി​ൽ രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ ബ​ലി ന​ൽ​കു​മ്പോ​ൾ 25 വ​യ​സ്സാ​യി​രു​ന്നു.​കു​ട്ടി​യ​മ്മ​യു​ടെ നാ​ല് മ​ക്ക​ളി​ൽ ഏ​റ്റ​വും ഇ​ള​യ​വ​നാ​യി​രു​ന്നു സ​ജീ​വ്.1998 സെ​പ്റ്റം​ബ​റി​ലാ​ണ് ഇ​ന്ത്യ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ടൈ​ഗ​ർ കു​ന്നു​ക​ളി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റ്റം ഉ​ണ്ടാ​കു​ന്ന​ത്.​എ​ന്നാ​ൽ സൈ​ന്യ​ത്തി​ന് ഈ ​ക​ട​ന്നു​ക​യ​റ്റം ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​തു​ട​ർ​ന്ന് ആ​ട് മേ​യ്ക്കാ​ൻ പോ​യ സം​ഘ​മാ​ണ് വി​വ​രം ക്യാ​മ്പി​ൽ അ​റി​യി​ക്കു​ന്ന​ത്.​

മേ​യ് മാ​സം ആ​രം​ഭി​ച്ച യു​ദ്ധം ജൂ​ലൈ വ​രെ നീ​ണ്ടു നി​ന്നു.​ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷം എ​റ്റ​വും കൂ​ടു​ത​ൽ വെ​ടി​വ​യ്പ്പ് ന​ട​ന്ന യു​ദ്ധ​മാ​ണി​ത്.300 ഗ​ണ്ണു​ക​ൾ 5000 റൗ​ണ്ടു​ക​ളി​ലാ​യി 2,50,000 ത​വ​ണ​യാ​ണ് നി​റ​യൊ​ഴി​ച്ച​ത്.​യു​ദ്ധ​ത്തി​ൽ 527 പേ​ർ മ​രി​ക്കു​ക​യും 1367 പേ​ർ​ക്ക് പ​രി​ക്ക് പ​റ്റു​ക​യും ചെ​യ്തു. ഓ​രോ കാ​ര്‍​ഗ്ഗി​ല്‍ ദി​ന​വും ക​ട​ന്നു വ​രു​മ്പോ​ള്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി ജീ​വ​ന്‍​ബ​ലി ന​ല്‍​കി​യ മ​ക​നെ​യോ​ര്‍​ത്തു​ള​ള അ​ഭി​മാ​ന​മാ​ണ് എ​ണ്‍​പ​ത്തി​യാ​റു​കാ​രി​യാ​യ കു​ട്ടി​യ്മ്മ​യ്ക്ക് .

Related posts