എന്ത് പ്രഹസനാണ് സജി? ട്രോളന്‍മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഡയലോഗ്; ഈ ഡയലോഗിന്റെ സത്യാവസ്ഥയെക്കുറിച്ചു ഷെയ്ന്‍ നിഗം പറയുന്നു…


എന്ത് പ്രഹസനാണ് സജി… ട്രോളന്‍മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഡയലോഗാണിത്. ട്രോളന്മാര്‍ മാത്രമല്ല, നമ്മളില്‍ പലരും തക്കം കിട്ടുമ്പോള്‍ ഇതെടുത്ത് പ്രയോഗിക്കാറുണ്ട്. കുമ്പളങ്ങി നൈറ്റ്‌സിലെ ഈ ഡയലോഗ് ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത യൂത്തന്മാര്‍ ഉണ്ടാകനുള്ള സാധ്യത വളരെക്കുറവാണ്.

എന്നാല്‍ കൂട്ടുകാരനേയോ കൂട്ടുകാരിയേയോ ഒന്നു കളിയാക്കിയേക്കാം എന്നു കരുതി നമ്മള്‍ എടുത്തു പ്രയോഗിക്കുന്ന ഈ ഡയലോഗിന്റെ സത്യാവസ്ഥയെക്കുറിച്ചു പറയുകയാണ് കുമ്പളങ്ങിയിലെ ബോബി അഥവാ നമ്മുടെ സ്വന്തം ഷെയ്ന്‍ നിഗം.

എനിക്ക് വളരെ നല്ല പ്രതികരണങ്ങള്‍ കിട്ടിയ കഥാപാത്രമാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി. സിനിമയില്‍ അഭിനയിച്ച എല്ലാവരും തമ്മില്‍ നല്ല സിങ്ക് ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെ കാമറയ്ക്കു മുന്നിലും പിന്നിലും നല്ല രസമായിരുന്നു.

വീടിനുള്ളില്‍ സൗബിനുമായുണ്ടാകുന്ന വഴക്ക് ഒറ്റ ടേക്കിലാണ് ചിത്രീകരിച്ചത്. അതേക്കുറിച്ച് ഷെയ്ന്‍ പറയുന്നതിങ്ങനെ: ‘ ഞങ്ങള്‍ വളരെ സീരിയസായാണ് വഴക്കുണ്ടാക്കിയത്. പക്ഷേ ഞങ്ങള്‍ അറിയാതെ അത് തമാശയായി മാറി.

അതുപോലെ തന്നെയാണ് ബോബി സജിയോട് ‘എന്ത് പ്രഹസനാണ് സജി’ എന്നു ചോദിക്കുന്ന രംഗവും. ഞാന്‍ ഉദ്ദേശിച്ചത് സീരിയസ് ആയിരുന്നെങ്കിലും പ്രേക്ഷകരിലേക്ക് എത്തിയപ്പോള്‍ ഭയങ്കര കോമഡിയായി. ഇപ്പോള്‍ അത് പലരും ഏറ്റു പറയുന്നതു കാണുമ്പോള്‍ വളരെ സന്തോഷം തോന്നാറുണ്ട്.’

Related posts