പാറ്റ്ന: ബിഹാറിലെ മഹാദേവഗ്രാമത്തിലെ ജനങ്ങൾ ഇപ്പോഴും ഞെട്ടലിലാണ്. കാരണമെന്താണന്നല്ലേ. ഉൽക്കപോലൊരു വസ്തു വലിയ ശബ്ദത്തോടെ വയലിൽ വന്നു പതിച്ചത്രേ. 15 കിലോയോളം ഭാരംവരുന്ന പാറക്കല്ലുപോലുള്ള ശിലാ വസ്തുവാണ് വന്നു വീണത്. പതിച്ചപ്പോള്‍ ഇത് ചെറുതായി പുകയുന്നുണ്ടായിരുന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു.
സംഭവം കൂടുതൽ പേർ അറിഞ്ഞതോടെ ബിഹാർ സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ടിരിക്കുകയാണ്. ശിലയിൽ കൂടുതൽ പഠനങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. കാന്തിക സ്വഭാവമുള്ള പാറക്കഷണത്തെ പാറ്റ്നയിലെ മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു.
സൗരയൂഥത്തിലുള്ള ചെറിയ വസ്തുക്കളെയാണ് ഉല്‍ക്കകള്‍ എന്നു വിളിക്കുന്നത്. ഇവയ്ക്കു മീറ്ററുകള്‍ മുതല്‍ കിലോ മീറ്ററുകള്‍ വരെ ചുറ്റളവുണ്ടാകും. ഇവ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങി പതിക്കുമ്പോള്‍ കത്തി നശിക്കുന്നതായാണ് സാധാരണ കണ്ടുവരുന്നത്.