അഞ്ചുവർഷത്തെ കാത്തിരിപ്പിന് ഡിസംബറോടെ വിട; മ​ങ്കൊ​മ്പ് സി​വി​ൽ​സ്റ്റേ​ഷ​ൻ പാ​ലം ഉടൻ പൂർത്തിയാകുമെന്ന ഉദ്യോഗസ്ഥരുടെ പ്രഖ്യാപനത്തിൽ  പ്ര​തീ​ക്ഷ​യോ​ടെ നാ​ട്ടു​കാ​ർ

മ​ങ്കൊ​ന്പ്: മ​ങ്കൊ​ന്പ് സി​വി​ൽ​സ്റ്റേ​ഷ​ൻ പാ​ലം ഇ​ക്കൊ​ല്ലം പൂ​ർ​ത്തി​യാ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തീ​ക്ഷ​യോ​ടെ നാ​ട്ടു​കാ​ർ. 2014 ൽ ​പ​ണി​ക​ൾ ആ​രം​ഭി​ച്ച പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ഏ​താ​ണ്ട് ഒ​രു വ​ർ​ഷം മു​ന്പ് പൂ​ർ​ത്തി​യാ​കേ​ണ്ടി​യി​രു​ന്ന പ​ണി​ക​ൾ സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ കാ​ല​താ​മ​സ​ത്തെ തു​ട​ർ​ന്നാ​ണ് വൈ​കി​യ​ത്.

ആ​റി​ന്‍റെ വ​ട​ക്കേ​ക്ക​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു താ​മ​സ​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​മാ​ണ് പ​ണി​ക​ൾ വൈ​കു​ന്ന​തി​നി​ട​യാ​ക്കി​യ​ത്. ഇ​വി​ടെ അ​ഞ്ചു ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു​താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടും. 2017 ഒ​ക്ടോ​ബ​റി​ൽ ഭൂ​മി​യു​ടെ വി​ല ന​ൽ​കി​യി​രു​ന്നു. താ​മ​സ​ക്കാ​ർ​ക്ക് സ​മീ​പ​ത്താ​യി ത​ന്നെ പാ​ട​ശേ​ഖ​രം നി​ക​ത്തി മൂ​ന്നു സെ​ന്‍റ് സ്ഥ​ലം വീ​ത​വും ന​ൽ​കി​യി​രു​ന്നു. എ്ന്നാ​ൽ ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കൈ​മാ​റാ​തി​രു​ന്ന​തു​മൂ​ലം താ​മ​സ​ക്കാ​രു​ടെ പു​ന​ര​ധി​വാ​സം നീ​ളു​ക​യാ​യി​രു​ന്നു.

സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ നി​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥ​ലം വാ​ങ്ങി ഇ​വ​ർ​ക്കു ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ വാ​ങ്ങി​യ ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ പേ​രി​ലേ​ക്കു മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ച്ച​ത്. തു​ട​ർ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഇ​ട​പെ​ടു​ക​യും പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ട​വ​ർ​ക്കു ഭൂ​മി​യു​ടെ പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു ഇ​രു​കൂ​ട്ട​ർ​ക്കു​മാ​യി വാ​ങ്ങി നി​ക​ത്തി​യ ഭൂ​മി​യു​ടെ പ​ട്ട​യ​കൈ​മാ​റ്റം ന​ട​ന്നേ​ക്കും.

ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യ​തോ​ടെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി​ക​ൾ ഉ​ട​നെ ആ​രം​ഭി​ക്കും.വ​ട​ക്കേ​ക്ക​ര​യി​ൽ 80 മീ​റ്റ​റും, തെ​ക്കേ​ക്ക​ര​യി​ൽ തൊ​ണ്ണൂ​റു മീ​റ്റ​റു​മാ​ണ് അ​പ്രോ​ച്ചി​നു നീ​ളം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 2009 ലാ​ണ് പാ​ല​ത്തി​ന്‍റെ മ​ണ്ണു​പ​രി​ശോ​ധ​ക​ൾ ന​ട​ന്ന​ത്. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പാ​ല​ത്തി​ന്‍റ പ​ണി​ക​ൾ 2014 ഫെ​ബ്രു​വ​രി​യി​ലാ​ണു ആ​രം​ഭി​ച്ച​ത്. 28 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ൻ ആ​രം​ഭി​ച്ച പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

Related posts