ചേർത്തലക്കാരുടെ പ്രാർഥന  ഇപ്പോൾ ഒന്നുമാത്രം;  ചേ​ർ​ത്ത​ല​യി​ൽ വ​വ്വാ​ലു​ക​ളെ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; ലാ​ബ് റി​പ്പോ​ർ​ട്ട് പ്ര​തീ​ക്ഷി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ൽ വ​വ്വാ​ലു​ക​ളെ കൂ​ട്ട​ത്തോ​ടെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നി​പ്പ വൈ​റ​സ് ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ അ​യ​ച്ചെ​ങ്കി​ലും അ​തി​ന്‍റെ റി​പ്പോ​ർ​ട്ടും പ്ര​തീ​ക്ഷി​ച്ച് ഇ​രി​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ കു​റു​പ്പം​കു​ള​ങ്ങ​ര ചി​ന്ന​ൻ​ക​വ​ല​യ്ക്കു സ​മീ​പം പൂ​ട്ടി​ക്കി​ട​ക്കു​ന്ന ക​യ​ർ ഗോ​ഡൗ​ണി​ണി​ലാ​ണ് ഏ​ക​ദേ​ശം 150 ൽ​പ്പ​രം ചെ​റി​യ വ​വ്വാ​ലു​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​വ്വാ​ലു​ക​ൾ ച​ത്ത​ത് നി​പ്പ രോ​ഗ​ത്തെ തു​ട​ർ​ന്നാ​യി​രി​ക്കാ​മെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നി​പ്പ പ്ര​തി​രോ​ധ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പാ​ലോ​ട്, തി​രു​വ​ല്ല ലാ​ബു​ക​ളി​ലേ​ക്ക് സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഫ​ലം ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നു മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പ് നേ​തൃ​ത്വ​ത്തി​ൽ ഗോ​ഡൗ​ണ്‍ ശു​ചീ​ക​രി​ച്ച് ച​ത്ത വ​വ്വാ​ലു​ക​ളെ സ​മീ​പ​ത്താ​യി ത​ന്നെ കു​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​ശേ​ഷം സം​സ്ക​രി​ക്കും. വ​വ്വാ​ലു​ക​ൾ ച​ത്ത​ത് നി​പ്പ അ​ല്ലെ​ന്നു​ള്ള പ്രാ​ഥ​മി​ക നി​ഗ​മ​ന​മാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു​ള്ള​ത്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഗോ​ഡൗ​ണി​ൽ വ​വ്വാ​ലു​ക​ൾ നേ​ര​ത്തേ​യു​ള്ള​താ​ണ്.

മ​ഴ​യി​ലും കാ​റ്റി​ലും വാ​തി​ൽ അ​ട​ഞ്ഞു​പോ​യ​തു മൂ​ലം പു​റ​ത്തേ​ക്ക് പോ​കാ​നാ​കാ​തെ വ​വ്വാ​ലു​ക​ൾ ശ്വാ​സം​മു​ട്ടി ച​ത്ത​തി​നാ​ണ് സാ​ധ്യ​ത​യെ​ന്നും മ​ഴ​യി​ൽ ജ​ഡ​ങ്ങ​ൾ ചീ​ഞ്ഞ​താ​കാം വ​ലി​യ ദു​ർ​ഗ​ന്ധ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കു​ഴി​ച്ചു മൂ​ടി​യ പ്ര​ദേ​ശ​ത്തും സ​മീ​പ വീ​ടു​ക​ളി​ലും അ​ണു​നാ​ശി​നി പൊ​ടി​ക​ളും പു​ക​യ്ക്കാ​നു​ള്ള പൊ​ടി​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വി​ത​ര​ണം ചെ​യ്തു. വ​ർ​ഷ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഗോ​ഡൗ​ണ്‍ ബാ​ധ്യ​ത​യെ​തു​ട​ർ​ന്ന് ബാ​ങ്കി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ്.

Related posts