കൈ​പ്പി​ഴവ്‌! ചാ​ല​ക്കു​ടി​യി​ലെ ഒ​രു പ്ര​ധാ​ന വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അശ്ലീല വീഡിയോ, സ്ത്രീ​ക​ള​ട​ക്കമുള്ള ഗ്രൂപ്പ് അം​ഗ​ങ്ങ​ൾ ഞെ​ട്ടി​; ജനപ്രതിനിധി ആപ്പിൽ

ചാ​ല​ക്കു​ടി: രാ​ത്രി​ വീ​ട്ടി​ലി​രു​ന്ന് അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട ജ​ന​പ്ര​തി​നി​ധി​ക്ക് പ​റ്റി​യ കൈ​യ​ബ​ദ്ധം വ​ലി​യ പൊ​ല്ലാ​പ്പാ​യി. ജ​ന​പ്ര​തി​നി​ധി​യു​ടെ കൈ​പ്പി​ഴ​വി​ൽ അ​ശ്ലീ​ല വീ​ഡി​യോ ചാ​ല​ക്കു​ടി​യി​ലെ ഒ​രു പ്ര​ധാ​ന വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ഷെയർ ചെയ്യപ്പെട്ടതാണ് പ്ര​ശ്ന​മാ​യ​ത്. അ​ശ്ലീ​ല വീ​ഡി​യോ ക​ണ്ട് സ്ത്രീ​ക​ള​ട​ക്കമുള്ള ഗ്രൂപ്പ് അം​ഗ​ങ്ങ​ൾ ഞെ​ട്ടി​.

ക​ഴി​ഞ്ഞ് 24ന് ​രാ​ത്രി 11.45ന് 2.38 ​മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള അ​ശ്ലീ​ല വീ​ഡി​യോ ആ​ണ് ഗ്രൂപ്പിൽ പ്ര​ച​രി​ച്ച​ത്. വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത് ഒ​രു പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​മു​ഖ​സ്ഥാ​നം വ​ഹി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​യാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ അം​ഗ​ങ്ങ​ൾ ഒ​ന്നു​കൂ​ടി ഞെ​ട്ടി.

ക​ണ്ട​വ​ർ വി​ളി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ ജ​ന​പ്ര​തി​നി​ധി അ​ങ്ക​ലാ​പ്പി​ലാ​യി​രി​ക്ക​യാ​ണ്. അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ പ്ര​ശ്നം ഗു​രു​ത​ര​മാ​യി. പ​രാ​തി ന​ൽ​കി​യ​ത​റി​ഞ്ഞ​തോ​ടെ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ന​ട​ക്കം പ​ല​രും ഗ്രൂ​പ്പി​ൽ​നി​ന്ന് പു​റ​ത്തു​പോ​യി.

പോ​ലീ​സ് ജ​ന​പ്ര​തി​നി​ധി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രി​ക്ക​യാ​ണ്. വി​ഷ​യം എ​തി​ർ​പാ​ർ​ട്ടി​ക്കാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ പ്ര​ശ്നം കലുഷിതമായിട്ടുണ്ട്.

Related posts