മെട്രോമാൻ ഇ. ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ജയസൂര്യയാണ് തിരശീലയിൽ ശ്രീധരനായി എത്തുന്നത്. രാമസേതു എന്ന് പേരിട്ടിരിക്കുന്ന ചിത്രം വി.കെ. പ്രകാശാണ് സംവിധാനം ചെയ്യുന്നത്.
ഇ. ശ്രീധരന്റെ മുപ്പത് വയസ് മുതലുള്ള ജീവിതം പറയുന്ന സിനിമയിൽ 1964 ൽ പാമ്പൻ പാലം പുനർനിർമിച്ചത് മുതൽ കൊച്ചി മെട്രോ വരെയുള്ള അദ്ദേഹത്തിന്റെ ഒൗദ്യോഗീക ജീവിതമാണ് പറയുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.