ഫുട്ബോൾ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ചായി തെരഞ്ഞെടുത്തയാൾക്ക് സമ്മാനമായി ലഭിച്ചത് ജീവനുള്ള കോഴിയെ. ആഫ്രിക്കൻ രാജ്യമായ മലാവിയിലാണ് സംഭവം.
ന്യാസ ബിഗ് ബുള്ളറ്റ്സും കരോംഗ യുണൈറ്റഡും തമ്മിലായിരുന്നു പോരാട്ടം. മത്സരത്തിൽ ബിഗ് ബുള്ളറ്റ്സ് എതിരില്ലാതെ അഞ്ച് ഗോളുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് ഗോൾ നേടിയ ബിഗ് ബുള്ളറ്റ്സിന്റെ ഹസൻ കജോകിനെയാണ് മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തത്.
ഇതിനെ തുടർന്നാണ് ഒരു ആരാധകൻ ജീവനുള്ള കോഴിയെ സമ്മാനമായി ഹസന് സമ്മാനിച്ചത്. ടീമിന്റെ ജേഴ്സിയുടെ നിറം ചുവപ്പാണ്. അതുകൊണ്ട് കോഴിയുടെ ശരീരത്തിൽ ചെറുതായി ചുവന്ന പെയിന്റ് അടിച്ചാണ് ഈ കോഴിയെ നൽകിയത്.
വെള്ള നിറത്തിലുള്ള കോഴിയെയാണ് ആരാധകൻ താരത്തിന് സമ്മാനിച്ചത്. ടീമിന്റെ ജേഴ്സി നിറം ചുവപ്പണ്. കോഴിയുടെ നിറം വെള്ളയായതിനാൽ കോഴിയുടെ ദേഹത്ത് നേരിയ തോതിൽ ചുവന്ന നിറമടിച്ചാണ് ആരാധകൻ ഇത് സമ്മാനിച്ചത്. കാർഡ്ബോർഡ് പെട്ടിയിൽ പൊതിഞ്ഞായിരുന്നു ആരാധകൻ ഇത് നൽകിയത്.