എ​ന്‍റെ ആ​ദ്യ പ്ര​ണ​യി​നി ആ​യ​തി​നു ന​ന്ദി! വി​വാ​ഹ​ത്ത​ലേ​ന്ന് മു​ൻ​കാ​മു​കി​ക്ക് യു​വാ​വ് അ​യ​ച്ച കു​റി​പ്പ് വൈറല്‍

ന​ഷ്ട​പ്ര​ണ​യം ചി​ല​രി​ൽ ദു​ഖ​വും മ​റ്റ് ചി​ല​രി​ൽ കോ​പ​വും സൃ​ഷ്ടി​ക്കും. അ​ത്ത​ര​ക്കാ​ർ ഈ ​ഓ​ർ​മ​ക​ളെ മ​ന​സി​ൽ സൂ​ക്ഷി​ക്കു​വാ​നോ പ​ര​സ്പ​രം ബ​ഹു​മാ​നി​ക്കു​വാ​നോ ഒ​രി​ക്ക​ലും ത​യാ​റാ​വു​ക​യു​മി​ല്ല. എ​ങ്കി​ലി​ത ഒ​രാ​ൾ വി​വാ​ഹ​ത്തി​ന്‍റെ തലേദിവസം ത​ന്‍റെ മു​ൻ​കാ​മു​കി​ക്ക് അ​യ​ച്ച സ​ന്ദേ​ശ​മാ​ണ് ഏ​റെ ചി​ന്തി​പ്പി​ക്കു​ന്ന​ത്.

ലെ​ക്സ് എ​ന്ന ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് ഈ ​സ​ന്ദേ​ശം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ത​ന്‍റെ മു​ൻ​കാ​മു​ക​ൻ അ​യ​ച്ച സ​ന്ദേ​ശം എ​ന്ന് കു​റി​ച്ചാ​ണ് ഇ​വ​ർ ഇ​ത് പ​ങ്കു​വ​ച്ച​ത്.

സ​ന്ദേ​ശ​ത്തി​ന്‍റെ പൂ​ർ​ണ രൂ​പം

ഞാ​ൻ നാ​ളെ വി​വാ​ഹി​ത​നാ​വു​ക​യാ​ണ്. നി​ന​ക്ക് ഈ ​സ​ന്ദേ​ശം അ​യ​ക്ക​ണ​മെ​ന്നു തോ​ന്നി. (ഇ​ക്കാ​ര്യം എ​ന്‍റെ ഭാ​വി വ​ധു​വി​നും അ​റി​യാം). എ​ന്‍റെ ആ​ദ്യ പ്ര​ണ​യി​നി ആ​യ​തി​നു ന​ന്ദി. എ​പ്പേ​ഴും എ​ന്നെ പ്ര​ചോ​ദി​പ്പി​ച്ച​തി​നും പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​പ്പം നി​ന്ന​തി​നും അ​സു​ഖ​ബാ​ധി​ത​നാ​യ​പ്പോ​ഴും നി​രാ​ശ​നാ​യ​പ്പോ​ഴും ക​രു​ത​ൽ കാ​ണി​ച്ച​തി​നും ന​ന്ദി.

പ്ര​ണ​യി​ക്കു​ന്പോ​ൾ ന​മ്മ​ൾ ചെ​റു​പ്പ​മാ​യി​രു​ന്നു. നി​ന്‍റെ പ്ര​ണ​യ​ത്തി​ന്‍റെ തീ​വ്ര​ത എ​നി​ക്ക​റി​യാം. ഇ​പ്പോ​ൾ നി​ന​ക്ക് എ​ങ്ങ​നെ പ്ര​ണ​യി​ക്കാ​നാ​വു​മെ​ന്ന് എ​നി​ക്ക് ഉൗ​ഹി​ക്കാം. അ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് നി​ന്‍റെ ഹൃ​ദ​യം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. നി​ന്നെ ഭാ​ര്യ​യാ​യി ല​ഭി​ച്ചയാൾ ഭാ​ഗ്യ​വാ​നാ​ണ്. അ​യാ​ൾ നി​ന്നോ​ടു സ്നേ​ഹ​ത്തോ​ടെ​യും ക​രു​ത​ലോ​ടെ​യും പെ​രു​മാ​റു​ന്നു എ​ന്നു ഞാ​ൻ പ്ര​ത്യാ​ശി​ക്കു​ന്നു. കാ​ര​ണം അ​ത് നീ ​അ​ർ​ഹി​ക്കു​ന്നു.

എ​ങ്ങ​നെ മ​റ്റൊ​രാ​ളെ പ്ര​ണ​യി​ക്ക​ണ​മെ​ന്ന് എ​ന്നെ പ​ഠി​പ്പി​ച്ച​ത് നീ​യാ​ണ്. ദേ​ഷ്യ​വും നി​രാ​ശ​യും എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും നീ ​എ​ന്നെ പ​ഠി​പ്പി​ച്ചു. ഞാ​ൻ നി​ന്നോ​ടു ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. നി​ന്‍റെ ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷ​വും സ്നേ​ഹ​വും നി​റ​യ​ട്ടെ.

പ്ര​ണ​യം ന​ഷ്ട​പ്പെ​ട്ടു​വെ​ങ്കി​ലും ഇ​രു​വ​രും പു​ല​ർ​ത്തു​ന്ന പ​ര​സ്പ​ര ബ​ഹു​മാ​നം എ​ല്ലാ​വ​രും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നാ​ണ് അ​ല​ക്സ​യു​ടെ ട്വി​റ്റ​ർ പോ​സ്റ്റി​ന് ല​ഭി​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ.

Related posts