വെള്ളത്തിനടിയിലും മ്യൂസിയമോ? കേട്ടാൽ ആരു ഒന്ന് അമ്പരക്കുന്ന ചോദ്യമാണിത്. എന്നാൽ, രാജ്യത്തെ ആദ്യത്തെ സമുദ്രാന്തർ മ്യൂസിയമൊരുക്കിയാണ് ജോർദാൻ അത്ഭുതക്കാഴ്ചകളിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്. വെറും മ്യൂസിയമല്ല സൈനികോപകരണങ്ങളാണ് മ്യൂസിയത്തിലെ ആകർഷണീയത.
എന്തൊക്കെയാണ് മ്യൂസിയത്തിൽ ഉള്ളതെന്ന് കേട്ടാലാണ് അമ്പരന്ന് പോവുക. യുദ്ധമുഖങ്ങളിൽ ഉപയോഗിച്ച പീരങ്കികൾ, ടാങ്കറുകൾ, ഹെലികോപ്റ്ററുകൾ, ട്രൂപ്പ് കാരിയറുകൾ അങ്ങനെ നീളുന്നു അത്ഭുതപ്പെടുത്തുന്ന ആ പട്ടിക.
ജോർദാനിലെ അഖാബ തീരത്തിനു സമീപമാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച മുതലാണ് മ്യൂസിയത്തിലെ പ്രദർശനം ആരംഭിച്ചത്. വിനോദ സഞ്ചാരികൾക്ക് ഇതൊരു പുത്തൻ അനുഭവമായിരിക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അവകാശപ്പെടുന്നത്. യുദ്ധമുഖത്തെന്നപോലെയാണ് മ്യൂസിയത്തിൽ യുദ്ധോപകരണങ്ങൾ വച്ചിരിക്കുന്നത്.