കേരളാ പോലീസിന്റെ നിഷ്ഠൂര പ്രവൃത്തികള്‍ കേട്ട് മരവിച്ചിരിക്കുകയാണ് മലയാളികള്‍. ഈ സമയത്ത് ഉത്തര്‍പ്രദേശിലെ ഷമാലി ജില്ലയില്‍ തീര്‍ത്ഥാടകന്റെ കാലുകള്‍ തിരിമ്മിക്കൊടുക്കുന്ന പോലീസുകാരന്റെ ദൃശ്യം വൈറല്‍ ആവുകയാണ്. എസ്പി അജയ്കുമാര്‍ ഐപിഎസാണ് കാന്‍വാര്‍ തീര്‍ത്ഥാടകന്റെ കാലുകള്‍ മെഡിക്കല്‍ ക്യാമ്പില്‍ വച്ച് തിരുമ്മിക്കൊടുക്കുന്നത്.
സുരക്ഷയ്ക്കൊപ്പം സേവനം എന്ന അടിക്കുറിപ്പോടെ ഷാംലി പോലീസ് ഔദ്യോഗിക ട്വിറ്റ് പേജിലൂടെയാണ് ദൃശ്യം പങ്കുവച്ചത്. തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ഹെല്‍ത്ത് സെന്ററുകള്‍ അടക്കം നിരവധി സൗകര്യങ്ങളാണ് നഗരത്തിലെ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ക്ലീനിക്കില്‍ ഇരുന്നാണ് അജയ് കുമാര്‍ പാദം തിരുമ്മുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോ ഒരു ഹെല്‍ത്ത് ക്യാമ്പില്‍ നിന്നുള്ളത്. ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇവിടെ എത്തിയത് തീര്‍ത്ഥാടകര്‍ക്കായുള്ള സേവനത്തിന്റെ മാതൃക എന്ന നിലയിലാണ് താന്‍ ഇത് ചെയ്തതെന്ന് അജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
सुरक्षा के साथ-साथ सेवा भी।
आज दिनांक 26.07.19 को SP शामली श्री अजय कुमार द्वारा चिकित्सा शिविर का उद्धघाटन किया गया तथा चिकित्सा शिविर में आये हुए भक्तो की सेवा की गई। @Uppolice @policenewsup @News18India @ABPNews @aajtak @adgzonemeerut pic.twitter.com/zSmRX9VIlP
— Shamli Police (@shamlipolice) July 26, 2019