ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായ പ്രിയ പി. വാര്യരെക്കുറിച്ച് നടനും നര്‍ത്തകനുമായ നകുല്‍ തമ്പി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രവും അതിനൊപ്പം കുറിച്ച വാക്കുകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
യാതൊരുവിധ മായമോ കലര്‍പ്പോ ഇല്ലാത്ത വ്യക്തിത്വമാണ് പ്രിയയുടേതെന്നും മെറ്റീരിയലിസ്റ്റിക്ക് ആയ നേട്ടങ്ങളില്‍ അവര്‍ മതിമറക്കുന്നില്ല എന്നത് തന്നെ അതിശയിപ്പിക്കുന്നു എന്നും നകുല്‍ പോസ്റ്റില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
പ്രിയ, ഒരു സുഹൃത്തുവഴി വളരെ യാദൃച്ഛികമായാണ് നമ്മള്‍ പരിചയപ്പെടുന്നത്. ഈ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. അതു നിന്റെ വ്യക്തിത്വത്തെക്കുറിച്ചാണ്. യാതൊരുവിധ മായമോ കലര്‍പ്പോ ഇല്ലാത്തവളാണു നീ. നിന്റെ യാത്രകളില്‍ നീ ഇതുവരെ കൈയെത്തിപ്പിടിച്ച നേട്ടങ്ങളെ മാറ്റി നിര്‍ത്തിയാല്‍ എന്നെ അതിശയിപ്പിക്കുന്നത് ഭൗകതിമായ നേട്ടങ്ങളില്‍ നീ മതിമറക്കുന്നില്ല എന്നതാണ്. അങ്ങനെ ഒരാളെ കണ്ടെത്തുക വളരെ അപൂര്‍വമാണ്.
മറൈന്‍ ഡ്രൈവിലെ വര്‍ത്തമാനങ്ങള്‍ മുതല്‍ ഐസ് ഗോള കുടിച്ച് നിനക്ക് ജലദോഷം വന്നതു വരെയുള്ള നിമിഷങ്ങള്‍, നിന്നെ പരിചയപ്പെട്ടതും അറിഞ്ഞതുമെല്ലാം വളരെ രസകരമായിരുന്നു. നീ ആഗ്രഹിച്ച ഇടങ്ങളില്‍ തീര്‍ച്ചയായും നീ എത്തും. ഇനി വരാനിരിക്കുന്ന എല്ലാ പ്രോജക്ടുകള്‍ക്കും ആശംസകള്‍. ടേക് കെയര്‍. ദേര്‍ സാറാ പ്യാര്‍ [ലോട്‌സ് ഓഫ് ലൗ].
എന്നാല്‍ പ്രിയയ്‌ക്കൊപ്പമുള്ള സൗഹൃദനിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന പോസ്റ്റിനൊടുവിലെ ദേര്‍ സാറാ പ്യാര്‍ [ലോട്‌സ് ഓഫ് ലൗ] എന്ന വാചകവും പോസ്റ്റിന് പ്രിയ നല്‍കിയ ദേര്‍ സാറാ പ്യാര്‍ ടു യൂ ടൂ എന്ന മറുപടിയുമാണ് ഇരുവരുടേയും ആരാധകരില്‍ ചിലരെയെങ്കിലും ആശങ്കയിലാക്കുന്നത്.
പ്രിയയ്‌ക്കൊപ്പം ഒരു അഡാര്‍ ലൗവില്‍ പ്രധാന വേഷം ചെയ്ത റോഷന്‍ എന്‍ടി ആന്‍ പിപി എന്ന് ലൗ സ്‌മൈലിക്കൊപ്പം കമന്റ് ചെയ്തതിനു താഴെയും ആരാധകരുടെ കമന്റുകളുടെ പെരുമഴയാണ്. പലരും ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തപ്പോള്‍ മറ്റു ചിലര്‍ സാഡ് സ്‌മൈലിയിട്ട് വിഷമം അറിയിച്ചിട്ടുണ്ട്.
മുന്‍പ് നകുല്‍ തമ്പിയും യുവനടി സാനിയ അയ്യപ്പനും തമ്മില്‍ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തന്റെ പ്രണയത്തെക്കുറിച്ച് സാനിയ തന്നെ വെളിപ്പെടുത്തുന്നു എന്ന തരത്തിലായിരുന്നു മിക്ക വാര്‍ത്തകളും. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലെന്നും നകുല്‍ തന്റെ അടുത്ത സുഹൃത്താണെന്നും സാനിയ തന്നെ പിന്നീടു വെളിപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളായിരുന്നു സാനിയയും നകുലും.
ഒരു അഡാര്‍ ലൗവിലെ രംഗങ്ങള്‍ വൈറലായതിനു പിന്നാലെ റോഷനും പ്രിയയും തമ്മില്‍ പ്രണയമാണ് എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ റോഷന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നു പ്രിയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.