ശബരിമല: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ നറുക്കെടുപ്പ് ചിങ്ങം ഒന്നിനു തന്നെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാരംഭിച്ചു. നറുക്കെടുപ്പിന് ഹൈക്കോടതി അനുമതി കൂടി ലഭിച്ചതോടെ മുൻകൊല്ലങ്ങളിൽ തുലാം ഒന്നിനു നടന്നിരുന്ന നറുക്കെടുപ്പ് ഇക്കൊല്ലം മുതൽ രണ്ടുമാസം നേരത്തെയാകും. വൃ
സന്നിധാനത്തേക്ക് 67, മാളികപ്പുറത്തേക്ക് 47 അപേക്ഷകൾ മേൽശാന്തി നിയമനത്തിനായി ലഭിച്ചിട്ടുണ്ട്. 35നും 60നും മധ്യേ പ്രായമുള്ള മലയാള ബ്രാഹ്്മണരിൽ നിന്നാണ് മേൽശാന്തി നിയമനത്തിന് അപേക്ഷ സ്വീകരിച്ചത്. രണ്ടു നേരം നട തുറക്കുന്നതും മൂന്ന് പൂജകൾ ഉള്ളതും പൊതുജനത്തിന് ദർശന സൗകര്യമുള്ളതുമായ ക്ഷേത്രങ്ങളിൽ തുടർച്ചയായി 10 വർഷം മേൽശാന്തിയായി ജോലി നോക്കിയവർക്കാണ് അർഹത.
അപേക്ഷകരെ ഓഗസ്റ്റ് എട്ട്, ഒന്പത് തീയതികളിൽ അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് 10 പേർ വീതമുള്ള പാനൽ തയാറാക്കും. ഇതിൽ നിന്നാണ് സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കുന്നത്.തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര്, ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കരദാസ്, ഡി. വിജയകുമാർ, കമ്മീഷണർ എം. ഹർഷൻ എന്നിവരും പുറമേനിന്നുള്ള ഒരു തന്ത്രിയുമാണ് ഇന്റർവ്യു ബോർഡിലുള്ളത്.