കോഴിക്കോട്: മലബാറിന് ആശ്വാസമായി വേളാങ്കണ്ണിയിലേക്ക് രണ്ട് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചു. വാസ്കോ ഡി ഗാമയിൽ നിന്നും സാവന്ത്വാടി റോഡ് സ്റ്റേഷനിൽ നിന്നുമാണ് ട്രെയിനുകൾ അനുവദിച്ചത്. വാസ്കോ ഡി ഗാമ – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ഓഗസ്റ്റ് 28, സെപ്റ്റംബർ മൂന്ന്, ആറ് തീയതികളിൽ ഉച്ചയ്ക്ക് 11.10ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30ന് വേളാങ്കണ്ണിയിൽ എത്തും.
വേളാങ്കണ്ണി -വാസ്കോ ഡി ഗാമ സ്പെഷൽ ട്രെയിൻ ഓഗസ്റ്റ് 29, സെപ്റ്റംബർ നാല്, എട്ട് തീയതികളിൽ രാത്രി 8.15ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.30ന് വാസ്കോ ഡി ഗാമയിൽ എത്തും. രണ്ട് എസി ത്രി ടയർ കോച്ചും 12 സ്ളീപ്പർ കോച്ചുമാണ് ഉണ്ടാവുക.
സാവന്ത്വാടി റോഡ് – വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ഓഗസ്റ്റ് 28, സെപ്റ്റംബർ മൂന്ന്, ആറ് തീയതികളില്‍ രാവിലെ 10.25ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30ന് വേളാങ്കണ്ണിയിൽ എത്തും. വേളാങ്കണ്ണി – സാവന്ത്വാടി റോഡ് സ്പെഷൽ ട്രെയിൻ ഓഗസ്റ്റ് 29, സെപ്റ്റംബർ നാല്, എട്ട് തീയതികളില്‍ രാത്രി 8.15ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.55ന് സാവന്ത്വാടി റോഡ് സ്റ്റേഷനിൽ എത്തും.
കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവും.