കൂ​ത്തു​പ​റമ്പ് വെ​ടി​വ​യ്പി​ലെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി പു​ഷ്പ​നെ കാ​ണാ​ൻ ഡിവൈഎ​ഫ്​ഐ സം​ഘം  കൂത്തുപറമ്പിൽ

പൂ​ക്കോ​ട്ടും​പാ​ടം: കൂ​ത്തു​പ​റ​ന്പ് വെ​ടി​വ​യ്പി​ൽ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി പു​ഷ്പ​നെ കാ​ണാ​ൻ അ​മ​ര​ന്പ​ല​ത്ത് നി​ന്നു ഡി​വൈഎ​ഫ്ഐ സം​ഘം. ഡിവൈഎ​ഫ്ഐ അ​മ​ര​ന്പ​ലം മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ് പു​ഷ്പ​നെ കാ​ണാ​ൻ കൂ​ത്തു​പ​റ​ന്പി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

1994 ന​വം​ബ​ർ 25 നാ​യി​രു​ന്നു കൂ​ത്തു​പ​റ​ന്പി​ൽ അ​ഞ്ചു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന്‍റെ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​ന്ന​ത്തെ വെ​ടി​വ​യ്പി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ പു​ഷ്പ​ൻ പി​ന്നീ​ട് ക​ട്ടി​ലി​ൽ നി​ന്നു എ​ഴു​ന്നേ​റ്റി​ട്ടി​ല്ല. ക​ട്ടി​ലി​ൽ കി​ട​ക്കു​ന്പോ​ഴും പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​മാ​യ പു​ഷ്പ​നെ നേ​രി​ട്ട​റി​യാ​നാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്നും പു​ഷ്പ​ന്‍റെ ജീ​വി​തം ഓ​രോ പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നും ഡിവൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി സു​ജീ​ഷ് മ​ഞ്ഞ​ളാ​രി പ​റ​ഞ്ഞു.

സു​ജീ​ഷി​നെ കൂ​ടാ​തെ പ്ര​സി​ഡ​ന്‍റ് എ​ൻ. ശി​വ​ൻ, വി. ​വി​നോ​ദ്കു​മാ​ർ, വി. ​അ​ർ​ജു​ൻ, പി. ​ഷൈ​ജു, പി. ​അ​യ്യൂ​ബ്, കെ. ​ശ്രീ​ജി​ത്ത്, കെ. ​ദി​നീ​ഷ്, ക​ണ്ണ​ൻ, ഇ. ​ജാ​ഫ​ർ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts