അഗളി: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അട്ടപ്പാടി കുന്ദംചാള ആദിവാസി ഉൗരിലെ സിവിൽ പോലീസ് ഓഫീസർ കുമാറിന്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഉൗരിൽ അമ്മയെയും കുടുംബത്തെയും സന്ദർശിച്ച ശേഷം എൻ. ഷംസുദ്ദീൻ എംഎൽഎ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ പരാതി സർക്കാർ ഗൗരവത്തിൽ എടുക്കണം. പോലീസ് ക്യാന്പിൽ നിരന്തരം അവഗണനയും പീഡനവും കുമാർ സഹിച്ചിരുന്നു എന്നുള്ള വീട്ടുകാരുടെ പരാതി ഗൗരവമേറിയതാണ്.
കുമാറിനെ നിരന്തരം പീഡിപ്പിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ പരാതി കുടുംബം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകണം. പാവപ്പെട്ട ആദിവാസി കുടുംബത്തിന് ഈ സാഹചര്യത്തിൽ സർക്കാർ ധന സഹായം നൽകണം.
തൃശൂർ റേഞ്ച് ഐജി യുമായി വിഷയം സംസാരിച്ചതായി എംഎൽഎ പറഞ്ഞു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്, കെപിസിസി മെന്പർ പി.സി ബേബി, എം.ആർ സത്യൻ, ബിനോയ് പൂക്കുന്നേൽ, ജൈമോൻ പാ റയാനി, മാത്യു കെ. ജെ തുടങ്ങിയവർ അനുഗമിച്ചു.