മൂവാറ്റുപുഴയാറിൽ മുങ്ങിത്താണ യുവാവിനായി തെരച്ചിൽ ആരംഭിച്ചു; ക​റി പൗ​ഡ​റി​ന്‍റെ വി​ത​ര​ണ​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു അ​ന​ന്തു

ത​ല​യോ​ല​പ്പ​റ​ന്പ്: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ മു​ങ്ങി​ത്താ​ണ യു​വാ​വി​നെ കാ​ണാ​താ​യി. ഇ​ടു​ക്കി സേ​നാ​പ​തി അ​നീ​ഷ് ഭ​വ​നി​ൽ ഗ​ണേ​ഷി​ന്‍റെ മ​ക​ൻ അ​ന​ന്തു (19) വി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

ഇ​ന്നു രാ​വി​ലെ ഏ​ഴി​നു ത​ല​യോ​ല​പ്പ​റ​ന്പ് വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് പാ​ല​ത്തി​നു സ​മീ​പം മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ തൈ​ക്കാ​വ് ക​ട​വി​ൽ പ​ത്തോ​ളം സു​ഹൃ​ത്തു​ക്ക​ളു​മാ​യി കു​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​വി​നെ കാ​ണാ​താ​യ​ത്.

ക​റി പൗ​ഡ​റി​ന്‍റെ വി​ത​ര​ണ​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു അ​ന​ന്തു. ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സും വൈ​ക്കം, ക​ടു​ത്തു​രു​ത്തി ഫ​യ​ർ​ഫോ​ഴ്സും പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്നു.

Related posts