കു​തി​പ്പ് തു​ട​രാ​ൻ കൊ​ച്ചി മെ​ട്രോ! തൈ​ക്കൂ​ടം വ​രെ​യു​ള്ള പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യം

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​ൻ മു​ത​ൽ തൈ​ക്കൂ​ടം സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യം. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ൽ​നി​ന്നു​മാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം ആ​രം​ഭി​ച്ച​ത്. അ​ഞ്ചു കി​ലോ മീ​റ്റ​ർ വേ​ഗ​ത​യി​ലു​ള്ള പ​രീ​ക്ഷ​ണ ഓ​ട്ടം ഒ​രു മ​ണി​ക്കൂ​റെ​ടു​ത്താ​ണ് തൈ​ക്കൂ​ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നു കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (ക​ഐം​ആ​ർ​എ​ൽ) അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൊ​ച്ചി മെ​ട്രോ​യി​ലെ​യും ഡി​എം​ആ​ർ​സി​യി​ലെ​യും ഇ​ല​ക്ട്രി​ക്ക​ൽ, ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യാ​ത്ര​ക്കാ​രു​ടെ ശ​രാ​ശ​രി ഭാ​ര​ത്തി​ന് സ​മാ​ന​മാ​യ മ​ണ​ൽ ചാ​ക്കു​ക​ൾ ട്രെ​യി​നി​ൽ നി​റ​ച്ചാ​യി​രു​ന്നു യാ​ത്ര. ക​ഴി​ഞ്ഞ 21ന് ​മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​ൻ മു​ത​ൽ സൗ​ത്തി​ലെ ക്യാ​ൻ​ഡി ലി​വ​ർ പാ​ലം വ​രെ​യു​ള്ള 1.3 കി​ലോ​മീ​റ്റ​റി​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യി​രു​ന്നു.

ബ​ലം പ​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ ട്രെ​യി​ൻ പാ​ല​ത്തി​ൽ 24 മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​യി​ടു​ക​യും മൂ​ന്നു ദി​വ​സ​ത്തോ​ളം കാ​ൻ​ഡി ലി​വ​ർ പാ​ല​ത്തി​ൽ മാ​ത്രം പ​രീ​ക്ഷ​ണ ഓ​ട്ട​വും പ​രി​ശോ​ധ​ന​യും ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യ​ക​ര​മാ​യ​തോ​ടെ കൊ​ച്ചി മെ​ട്രോ​യു​ടെ മൂ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം ഉ​ട​ൻ ന​ട​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.

Related posts