ആ​മ​സോ​ൺ വാ​ർ​ഷി​ക വി​ല്പ​ന​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്; വഞ്ചിതരായത് കൂ​ടു​ത​ൽ പേ​ർ

ആ​ല​ക്കോ​ട്(കണ്ണൂർ): ആ​മ​സോ​ൺ വാ​ർ​ഷി​ക വി​ല്പ​ന​യു​ടെ പേ​രി​ൽ മ​ല​യോ​ര​ത്ത് ന​ട​ന്ന ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ കൂ​ടു​ത​ൽ പേ​ർ വ​ഞ്ചി​ക്ക​പ്പെ​ട്ട​താ​യി വി​വ​രം. സ്വ​ർ​ണ​വ​ള​ക​ൾ, സ്വ​ർ​ണ കോ​യി​ൻ എ​ന്നി​ങ്ങ​നെ ആ​ളു​ക​ൾ​ക്കു ബ​ന്പ​ർ സ​മ്മാ​നം ല​ഭി​ച്ചു​വെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ന്നി​രി​ക്കു​ന്ന​ത്.

600 രൂ​പ മു​ത​ൽ 800 രൂ​പ വ​രെ പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​ന അ​യ​യ്ക്കാ​നും ഇ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ ഈ ​തു​ക പോ​സ്റ്റ് ഓ​ഫീ​സി​ൽ കൊ​റി​യ​ർ ചാ​ർ​ജാ​യി ന​ൽ​കി​യാ​ണ് സാ​ധ​നം കൈ​പ്പ​റ്റി​യ​ത്. ആ​മ​സോ​ൺ ക​ന്പ​നി​യു​ടെ പേ​രി​ലു​ള്ള ക​വ​റി​ൽ സ്വ​ർ​ണ​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ആ​ഭ​ര​ണ​ങ്ങ​ളു​ള്ള​ത്.

ഇ​വ മു​റി​ച്ചു​നോ​ക്കി​യാ​ൽ മാ​ത്ര​മേ സ്വ​ർ​ണ​മ​ല്ല പി​ച്ച​ള​യാ​ണെ​ന്ന് വ്യ​ക്ത​മാ​കൂ. സ​മ്മാ​നം ല​ഭി​ച്ച ഒ​രാ​ൾ മ​ല​യോ​ര​ത്തെ ഒ​രു ബാ​ങ്കി​ൽ ഇ​വ പ​ണ​യം വ​യ്ക്കാ​ൻ ചെ​ന്നു. എ​ന്നാ​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ ഇ​വ സ്വ​ർ​ണ​മ​ല്ലെ​ന്ന് മ​ന​സി​ലാ​യി. ര​ണ്ടു പ​വ​ൻ മു​ത​ൽ നാ​ലു പ​വ​ൻ വ​രെ​യാ​ണ് ആ​ഭ​ര​ണ​ങ്ങ​ളു​ള്ള​ത്.

പ്ര​മു​ഖ ക​ന്പ​നി​യാ​യ​തി​നാ​ലും ആ​മ​സോ​ണി​ന്‍റെ പേ​രി​ലാ​യ​തി​നാ​ലും കൂ​ടു​ത​ൽ പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി. മാ​ന​ക്കേ​ട് ഭ​യ​ന്ന് പ​ല​രും പോ​യ കാ​ശ് പോ​ട്ടെ​യെ​ന്ന് വി​ചാ​രി​ച്ച് പ​രാ​തി ന​ൽ​കാ​ൻ പോ​ലും ത​യാ​റാ​യി​ല്ല.

Related posts