ഇസ്ലാമാബാദ്: കഴുത്തറ്റം വെള്ളത്തിൽ മുങ്ങിക്കിടന്ന് പാക് മാധ്യമപ്രവർത്തകന്റെ പ്രളയ വാർത്താ റിപ്പോർട്ടിംഗ്. ജിടിവി ന്യൂസ് ചാനൽ റിപ്പോർട്ടർ അസദർ ഹുസൈനാനാണ് സാഹസിക റിപ്പോർട്ടിംഗ് നടത്തിയത്. റിപ്പോർട്ടിംഗിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
പ്രളയബാധിതമായ കോട്ട് ചാട്ട മേഖലയിൽ വച്ചായിരുന്നു അസദറിന്റെ റിപ്പോർട്ടിംഗ്. കനത്തമഴയിൽ പ്രദേശത്തെ കൃഷിയിടങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു. പ്രളയക്കെടുതിയുടെ തീവ്രത പ്രേക്ഷകരെ ബോധ്യപ്പെടുത്താനാണ് റിപ്പോർട്ടർ കഴുത്തറ്റം വെള്ളത്തിലിറങ്ങിയത്.
അസദിറിന്റെ കയ്യിലുള്ള ചാനല്‍ മൈക്കും അദ്ദേഹത്തിന്റെ തലയും മാത്രമേ വീഡിയോയില്‍ കാണാനാകൂ. ബാക്കി ഭാഗമെല്ലാം വെള്ളത്തിനടിയിലാണ്. ജിടിവി യൂട്യൂബിലൂടെ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.
നിരവധി പേരാണ് അസദറിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. എന്നാല്‍ ചാനലിനെതിരെ കടുത്ത വിമർശവും ഉയരുന്നുണ്ട്. ജീവൻ പണയപ്പെടുത്തിയുള്ള റിപ്പോർട്ടിംഗ് രീതി ഒഴിവാക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു.
Level of reporting pic.twitter.com/UFZ9lsQVbk
— Salman Qureshi (@Saad612011) July 27, 2019