ജാ​തി​പ​രി​പ്പി​ന്‍റെ​യും പ​ത്രി​യു​ടെ​യും ല​ഭ്യ​ത കു​റ​ഞ്ഞു! വി​ല കു​തി​ച്ചു​യ​ർ​ന്നു

കാ​ല​ടി: ജാ​തി​പ​രി​പ്പി​ന്‍റെ​യും പ​ത്രി​യു​ടെ​യും ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ജാ​തി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു. ഫ്ള​വ​ർ​മ​ഞ്ഞ നി​ല​വാ​ര​മു​ള്ള​തി​ന് 2100 രൂ​പ വ​രെ​യും അ​ല്ലാ​ത്ത​വ​യ്ക്ക് 1700 രൂ​പ​യും വി​ല ക​ഴി​ഞ്ഞ ദി​വ​സം വ​ന്നി​രു​ന്നു. ചു​വ​പ്പി​ന് നി​ല​വാ​ര​മു​ള്ള​തി​ന് 1800 രൂ​പ​യും അ​ല്ലാ​ത്ത​വ​ക്ക് 1600 രൂ​പ​യു​മാ​ണ് വി​പ​ണി​യി​ലെ വി​ല.

ഇ​പ്പോ​ൾ വി​ല അ​ൽ​പം താ​ണെ​ങ്കി​ലും വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ക​യ​റ്റു​മ​തി വ​ർ​ധി​ച്ച​തോ​ടെ ആ​വ​ശ്യ​ത്തി​നു ജാ​തി പ​ത്രി ല​ഭി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ജാ​തി മ​ര​ങ്ങ​ൾ​ക്ക് കേ​ടു​ക​ൾ സം​ഭ​വി​ച്ച് കാ​യ്ഫ​ലം കു​റ​ഞ്ഞ​താ​ണ് പ്ര​ധാ​ന കാ​ര​ണം.

പ്ര​ള​യ​ത്തി​ൽ ദി​വ​സ​ങ്ങ​ളോ​ളം രാ​സ​മാ​ലി​ന്യ​ങ്ങ​ൾ ക​ല​ർ​ന്ന വെ​ള്ള​ത്തി​ൽ ജാ​തി​ത്തോ​ട്ട​ങ്ങ​ൾ മു​ങ്ങി കി​ട​ന്ന​തി​നാ​ൽ കാ​യ്ഫ​ലം കു​റ​ഞ്ഞു. കൂ​ടാ​തെ മ​ര​ങ്ങ​ളി​ലെ ഇ​ല​ക​ളും കൊ​ഴി​യു​ന്നു​ണ്ട്. മ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ജാ​തി​ക്കാ​യ​ക​ൾ​ക്ക് വ​ലു​പ്പം കു​റ​വാ​ണ്. അ​തി​നാ​ൽ തു​ക്ക​വും കു​റ​ഞ്ഞ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ജാ​തി പ​രി​പ്പി​ന് 450 രൂ​പ വ​രെ​യും തൊ​ണ്ടു​ള്ള കാ​യ​ക്ക് 250 രൂ​പ​യാ​യും വി​ല ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജാ​തി പ​ത്രി മ​ഞ്ഞ​ക്ക് 1100 രൂ​പ​യും ചു​വ​പ്പി​ന് 1000 രൂ​പ​യു​മാ​ണ് വി​ല.

ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും മ​സാ​ല​ക്കൂ​ട്ടു​ക​ൾ​ക്കും ജാ​തി പ​ത്രി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ജാ​തി​ക്ക വ്യ​പാ​ര​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ കാ​ല​ടി​യി​ൽ വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ വ്യാ​പാ​ര​ത്തി​നാ​യി എ​ത്തു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി വി​ല വ​ർ​ധി​ച്ചി​ട്ടും വ്യാ​പാ​ര​മാ​ന്ദ്യ​മാ​ണെ​ന്നാ​ണ് വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

Related posts