കൽപ്പറ്റ: അന്പലവയൽ ടൗണിൽ യുവതിയെയും യുവാവിനെയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.
സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്ത കുമാറാണ് പിടിയിലായത്. ഇയാളെ തിരുവനന്തപുരത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കുമാറിന്റെ അറസ്റ്റ് ഇന്ന് സ്റ്റേഷനിൽ എത്തിച്ചു രേഖപ്പെടുത്തും.
യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്ത കേസിൽ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെയും പ്രതി ചേർത്തിരുന്നു. യുവതിയെ ശല്യം ചെയ്തതിനും സംഭവത്തിന് കൂട്ടുനിന്നതിനും രണ്ടുപേരെക്കൂടി പോലീസ് പ്രതിചേർത്തിരുന്നു.
സംഭവം നടന്ന് 11 ദിവസത്തിന് ശേഷവും മുഖ്യപ്രതി സജീവാനന്ദനെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ യുവതിയെയും യുവാവിനെയും മർദ്ദിച്ച സജീവാനന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.