നൗഷാദിന്‍റെ കൊലപാതകം; “പ​ള്ളി​ക്കാ​ട്ടി​ൽ കു​ഴി​വെ​ട്ടി റെ​ഡി​യാ​യി ഇ​രു​ന്നോ​ളാ​ൻ പ​റ’; എസ്ഡിപിഐ നേതാവിന്‍റെ ഫേസ്ബുക്ക് ആഹ്വാനം പുറത്ത്

തൃ​ശൂ​ർ: പു​ന്ന നൗ​ഷാ​ദി​നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്ഡി​പി​ഐ എ​ഫ്ബി ഗ്രൂ​പ്പി​ലെ ഫേ​സ്ബു​ക്ക് ആ​ഹ്വാ​നം പു​റ​ത്ത്. 2013 മാ​ർ​ച്ച് ആ​റി​നും ഏ​ഴി​നു​മാ​ണ് ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ൽ നൗ​ഷാ​ദി​നെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​മു​ണ്ടാ​യ​ത്. പു​ന്ന സെ​ന്‍റ​റി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ബി​ന് നേ​ര​യെു​ണ്ടാ​യ ആ​ക്ര​മ​ണ ശ്ര​മ​ത്തി​നു പി​ന്നാ​ലെ​യാ​ണ് നൗ​ഷാ​ദി​നെ വ​ക​വ​രു​ത്ത​ണ​മെ​ന്ന ക​മ​ന്‍റു​ക​ളും പോ​സ്റ്റും.

ന​സീ​ബി​നു നേ​രെ​ന​ട​ന്ന അ​ക്ര​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് നൗ​ഷാ​ദാ​ണെ​ന്നും മു​ത​ലും പ​ലി​ശ​യും ചേ​ർ​ത്ത് തി​രി​ച്ച് കൊ​ടു​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു​ള്ള ക​മ​ന്‍റു​ക​ൾ ഗ്രൂ​പ്പി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പോ​സ്റ്റി​ൽ ക​മ​ന്‍റ് ചെ​യ്ത​വ​രോ​ട് കാ​ത്തി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന മ​റു​പ​ടി​യും ഗ്രൂ​പ്പി​ലു​ണ്ട്.

’പ​ള്ളി​ക്കാ​ട്ടി​ൽ കു​ഴി​വെ​ട്ടി റെ​ഡി​യാ​യി ഇ​രു​ന്നോ​ളാ​ൻ പ​റ’ നൗ​ഷാ​ദി​നെ കൊ​ല്ലാ​നാ​ള് വ​രും. പോ​സ്റ്റി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, എ​സ്ഡി​പി​ഐ​യു​ടെ ഒൗ​ദ്യോ​ഗി​ക ഗ്രൂ​പ്പ​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ക​ർ സ്വ​യം ഉ​ണ്ടാ​ക്കി​യ ഗ്രൂ​പ്പി​നു ആ​ഹ്വാ​ന​ത്തി​നും എ​സ്ഡി​പി​ഐ​ക്ക് പ​ങ്കി​ല്ലെ​ന്നും മ​റ്റൊ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു. ഇ​തി​നി​ടെ, കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ നാ​ലു​പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. അ​റ​സ്റ്റ് ഉ​ട​നെ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

കൊ​ല​യ്ക്ക് മു​ന്പും ശേ​ഷ​വും പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​ത് കാ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഷാ​ജി​യാ​ണ്. ഇ​യാ​ളാ​ണ് പ്ര​തി​ക​ളു​ടെ സ​ഹാ​യി​യെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. സം​ഭ​വ​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തു​നി​ന്ന് മു​ങ്ങി​യ​വ​രേ​യും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു.

പു​ന്ന പു​തു​വീ​ട്ടി​ൽ മൊ​യ്തീ​ൻ കു​ഞ്ഞി​യു​ടെ​യും സൈ​ന​ബ​യു​ടെ​യും മ​ക​നാ​യ നൗ​ഷാ​ദി(​പു​ന്ന നൗ​ഷാ​ദ് -43)ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ത​ന്നെ​യാ​ണ് ന​ട​ത്തു​ന്ന​ത്. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ക​ന​ത്ത പോ​ലീ​സ് കാ​വ​ലു​ണ്ട്. കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യ നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ൽ ഇ​ന്നു രാ​ത്രി ഉ​മ്മ​ൻ​ചാ​ണ്ടി എ​ത്തും.

Related posts