ശാസ്താംകോട്ട: ബക്രീദ്, ഓണം പ്രമാണിച്ച് അ ന്യസംസ്ഥാന ങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പഴം,പച്ചക്കറി, പാൽ തുടങ്ങിയ ഭക്ഷ്യസാധനങ്ങളിൽ മേൽ കർശന പരിശോധന നടത്തണമെന്ന് കേരള സംസ്ഥാന ഉപഭോക്ത്യ സമിതികുന്നത്തൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വിശേഷ ദിവസങ്ങളിൽ കൂടുതൽ ഭക്ഷ്യോൽപ്പന്നങ്ങൾ അതിർത്തി കടന്ന് വരുന്നുണ്ട്.
ഇവ വിഷരഹിതമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ടവകപ്പുകൾ ശ്രദ്ധിക്കണം. അന്യായമായിട്ടുള്ള കറണ്ട് ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് അഡ്വ.തെങ്ങമം ശശി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജമാലുദീൻ കുഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു.കെ.രാമാനുജൻ തമ്പി,അബ്ദുൽ റഷീദ്, ശിവശങ്കരപിള്ള, സി.കെ.പൊടിയൻ, പറമ്പിൽ സുബേർ, എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി അഡ്വ.തെങ്ങമം ശശി.(പ്രസിഡന്റ്) ജമാലുദ്ദീൻ കുഞ്ഞ് എ. (ജനറൽ സെക്രട്ടറി) .ശിവശങ്കരപിള്ള, ഗോവിന്ദപിള്ള (വൈസ് പ്രസിഡന്റുമാർ), തൊളിയ്ക്കൽ സുനിൽ, ദിലീപ് മൈനാഗപ്പള്ളി (സെക്രട്ടറിമാർ), പറമ്പിൽ സുബേർ ( ട്രെഷറർ). എന്നിവരെ തിരഞ്ഞെടുത്തു.നാലിനും അഞ്ചിനും തെന്മല എക്കോ ടൂറിസം സെൻററിൽ വച്ച് നടക്കുന്ന സംസ്ഥാന പഠന ക്യാമ്പ് വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.