കൊച്ചി: സ്ത്രീ ആണെന്നുള്ളതു തന്നെയാണ് സംരംഭകയാകാനുള്ള ഏറ്റവും വലിയ മൂലധനമെന്ന് സംവിധായിക അഞ്ജലി മേനോൻ. കേരള സ്റ്റാർട്ടപ്പ് മിഷൻ കൊച്ചിയിൽ സംഘടിപ്പിച്ച വനിത സ്റ്റാർട്ടപ്പ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സ്വപ്നങ്ങൾ മുഴുവൻ സ്വരുക്കൂട്ടിയ ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് പ്രേക്ഷകർക്കെന്തു വേണമെന്ന് തിരിച്ചറിഞ്ഞതിലൂടെയാണ് വിജയിക്കാനായത്. പല സ്ത്രീകളും ഒഴുക്കിനൊത്താണ് നീന്തുന്നത്. എന്നാൽ ഒഴുക്കിനെതിരേ നീന്തുന്പോൾ മാത്രമാണ് താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സ്ത്രീകൾക്ക് ബോധ്യമുണ്ടാവുകയുള്ളൂവെന്നും അവർ പറഞ്ഞു.