ആ ​വാ​ച്ചു​ക​ൾ എ​പ്പോ​ഴും ഓടണമെന്ന് നി​സാ​റു​ദീ​നു നി​ർ​ബ​ന്ധ​മു​ണ്ട്! ഓ​ർ​മ​ക​ളി​ലെ ഘ​ടി​കാ​ര​ങ്ങ​ൾ തേ​ടി നി​സാ​റു​ദീ​ൻ വീ​ണ്ടും പാ​ണ​ക്കാ​ട്ടെ​ത്തി

മ​ല​പ്പു​റം: ആ ​വാ​ച്ചു​ക​ൾ എ​പ്പോ​ഴും ഓ​ടി​ക്കൊ​ണ്ടി​രി​ക്ക​ണ​മെ​ന്നു നി​സാ​റു​ദീ​നു നി​ർ​ബ​ന്ധ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു മ​ല​പ്പു​റ​ത്തെ പാ​ണ​ക്കാ​ട് കൊ​ട​പ്പ​ന​ക്ക​ൽ ത​റ​വാ​ട്ടി​ൽ അ​ദ്ദേ​ഹം എ​ത്തി​യ​ത് ഈ ​നി​ർ​ബ​ന്ധം മൂ​ല​മാ​ണ്.

പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ഓ​ർ​മ ദി​ന​ത്തി​ലാ​ണ് ഇ​ത്ത​വ​ണ നി​സാ​റു​ദീ​ൻ കൊ​ട​പ്പ​ന​ക്ക​ലി​ൽ എ​ത്തി​യ​ത്. ശി​ഹാ​ബ് ത​ങ്ങ​ൾ ജീ​വി​ച്ചി​രി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലെ വാ​ച്ചു​ക​ൾ റി​പ്പ​യ​ർ ചെ​യ്തി​രു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ നി​സാ​റു​ദീ​നാ​യി​രു​ന്നു.

ത​ങ്ങ​ൾ വി​ട​പ​റ​ഞ്ഞി​ട്ടു പ​ത്തു​വ​ർ​ഷം തി​ക​ഞ്ഞ ഇ​ന്ന​ലെ നി​സാ​റു​ദീ​ൻ കൊ​ട​പ്പ​ന​ക്ക​ലി​ൽ എ​ത്തി​യ​ത് തി​ക​ച്ചും യാ​ദൃ​ശ്ചി​ക​മാ​യി​ട്ടാ​യി​രു​ന്നു. ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വാ​ച്ച് ശേ​ഖ​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യ​താ​ണ്. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും അ​ദ്ദേ​ഹം യാ​ത്ര ചെ​യ്തി​രു​ന്ന​പ്പോ​ൾ ത​ങ്ങ​ൾ വി​ല കൊ​ടു​ത്തു വാ​ങ്ങി​യ​വ​യും സ്നേ​ഹ​സ​മ്മാ​ന​മാ​യി ല​ഭി​ച്ച​വ​യും ഇ​വ​യി​ലു​ണ്ട്.

150 രൂ​പ മു​ത​ൽ ല​ക്ഷ​ങ്ങ​ൾ വി​ല വ​രു​ന്ന വാ​ച്ചു​ക​ളാ​ണ് ഈ ​ശേ​ഖ​ര​ത്തി​ലു​ള്ള​ത്. ഈ ​വാ​ച്ചു​ക​ൾ റി​പ്പ​യ​ർ ചെ​യ്യു​ന്ന​തി​നാ​യി നി​സാ​റു​ദീ​നെ​യാ​ണ് ശി​ഹാ​ബ് ത​ങ്ങ​ൾ വി​ളി​ച്ചി​രു​ന്ന​ത്. കൊ​ര​ന്പ​യി​ൽ അ​ഹ​മ്മ​ദ് ഹാ​ജി​യു​മാ​യു​ള്ള പ​രി​ച​യ​മാ​ണ് നി​സാ​റു​ദീ​നെ ത​ങ്ങ​ളു​മാ​യി അ​ടു​പ്പി​ച്ച​ത്. ഏ​തെ​ങ്കി​ലും ഒ​രു വാ​ച്ച് കേ​ടാ​യാ​ൽ ത​ങ്ങ​ളു​ടെ വി​ളി നി​സാ​റു​ദീ​നെ തേ​ടി​യെ​ത്തു​ക​യും ചെ​യ്യും.

ത​ങ്ങ​ളു​ടെ വി​യോ​ഗ​ത്തെ തു​ട​ർ​ന്നു വി​ദേ​ശ​ത്തേ​ക്കു ജോ​ലി തേ​ടി​പ്പോ​യ നി​സാ​റു​ദീ​ൻ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് നാ​ട്ടി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ മ​ര​ണ ശേ​ഷ​വും പാ​ണ​ക്കാ​ട് കു​ടും​ബ​വു​മാ​യി അ​ദ്ദേ​ഹം ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു. ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കു വാ​ച്ചു​ക​ളോ​ടു​ള്ള സ്നേ​ഹ​വും ക​രു​ത​ലും നി​സാ​റു​ദീ​ൻ അ​നു​സ്്മ​രി​ച്ചു. വാ​ച്ചു​ക​ൾ ന​ന്നാ​ക്കാ​നാ​യി പാ​ണ​ക്കാ​ട് എ​ത്താ​ൻ ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ടാ​യി​രു​ന്നു.

റി​പ്പ​യ​റിം​ഗ് ന​ട​ത്തു​ന്പോ​ൾ ത​ങ്ങ​ൾ ശ്ര​ദ്ധ​യോ​ടെ നോ​ക്കി​യി​രി​ക്കും. ശേ​ഖ​ര​ത്തി​ലെ ഓ​രോ വാ​ച്ചു​ക​ളും ത​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്നു നി​സാ​റു​ദീ​ൻ പ​റ​ഞ്ഞു. ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന റാ​ഡോ വാ​ച്ച് ആ​ണ് നി​സാ​റു​ദീ​ൻ ആ​ദ്യം റി​പ്പ​യ​ർ ചെ​യ്ത​ത്.

റോ​ള​ക്സ് വാ​ച്ചി​നോ​ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു ഏ​റെ പ്രി​യം. ത​ങ്ങ​ളു​ടെ കാ​ല​ശേ​ഷം മ​ക​ൻ മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണ് വാ​ച്ചു​ക​ൾ സൂ​ക്ഷി​ച്ചു​വ​രു​ന്ന​ത്. ക​ഴി​യു​ന്ന​ത്ര വാ​ച്ചു​ക​ളും ക്ലോ​ക്കു​ക​ളും ന​ന്നാ​ക്കാ​നാ​ണ് നി​സാ​റു​ദീ​ന്‍റെ തീ​രു​മാ​നം.

Related posts