ജോന്‍പുര്‍: ഉത്തർപ്രദേശിലെ ജോൻപുരിൽ ഭാര്യയെ പണയം വച്ച് ഭർത്താവിന്റെ ചൂതാട്ടം. ചൂതാട്ടത്തിന് അടിമയായ ഭര്‍ത്താവ് തന്റെ കൈവശമുണ്ടായിരുന്ന പണം തീർന്നതോടെയാണ് ഭാര്യയയെ പന്തയവസ്തുവാക്കിയത്.
താന്‍ പന്തയത്തില്‍ തോല്ക്കുകയാണെങ്കില് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുന്നതായിരുന്നു വ്യവസ്ഥ. ഭര്‍ത്താവ് ചൂതാട്ടത്തിൽ തോറ്റതോടെ സുഹൃത്തും ബന്ധുവും ചേര്‍ന്ന് ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ കോടതി ഇടപെട്ടതിനെ തുടർന്നു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പരാതിയുമായി യുവതി ആദ്യം പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ പോലീസ് തയാറായില്ല. ഇതേതുടർന്നു ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ സുഹൃത്ത് അരുണ്‍, ബന്ധുവായ അനില്‍ എന്നിവരാണ് തന്നെ മനഭംഗപ്പെടുത്തിയതെന്നാണ് യുവതിയുടെ പരാതി.