കൊച്ചി: സ്വർണവില വീണ്ടും റിക്കാർഡ് തിരുത്തി. ഗ്രാമിന് 20 രൂപയുടെ വർധനവ് രേഖപ്പെടുത്തി പവന് 26,200 രൂപയ്ക്കാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 19 ന് രേഖപ്പെടുത്തിയ റിക്കാർഡാണ് തകർന്നത്. പവന് 26,120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
ഈ മാസം ആദ്യ മൂന്നു ദിവസത്തിനിടെമാത്രം പവന് 520 രൂപയുടെയും ഗ്രാമിന് 65 രൂപയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒന്നിന് 3210 രൂപയായിരുന്നു ഗ്രാമിന്റെ വില. ഇന്നലെ രണ്ടു തവണയായി വില വർധിച്ച് 3255 രൂപയായി. ഇന്നാകട്ടെ വില വീണ്ടും വർധിച്ച് സർവകാല റിക്കാർഡായ ഗ്രാമിന് 3275 രൂപയിലേക്ക് കയറുകയായിരുന്നു.