ഏറ്റൂമാനൂർ: ദന്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ച ് വിമുക്ത സൈനികൻ മരിച്ചു. നീണ്ടൂർ സ്വദേശി വടക്കേടത്ത് സോമനാ (68) ണ് ഇന്ന് രാവിലെ ഏഴോടെ ഏറ്റൂമാനൂർ ക്ഷേത്രത്തിനുസമീപമുണ്ടായ അപകടത്തിൽ മരിച്ചത്.
ഏറ്റൂമാനൂർ മാരിയമ്മൻ കോവിൽ റോഡിൽനിന്നും എംസി റോഡ് മുറിച്ചു ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്തുകൂടിയുള്ള റോഡിലേക്ക് പ്രവേശിക്കുന്നതിനിടയിൽ തവളക്കുഴി ഭാഗത്തുനിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച വീണ സോമൻ തൽക്ഷണം മരിച്ചു. കൂടെ ഉണ്ടായിരുന്ന ഇദേഹത്തിന്റെ ഭാര്യ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.