കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ളാക്ക് മെയിലിങ്ങിലൂടെ എന്‍ഐടി പ്രൊഫസറെ കൊള്ളയടിച്ച സംഭവത്തിലെ ബുദ്ധികേന്ദ്രങ്ങള്‍ സംസ്ഥാന വീട്ടതായി സൂചന. തട്ടിപ്പ് ആസൂത്രണം ചെയ്ത ഫോക്കസ് ഹെപ്പര്മാര്ക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ അസി. ജനറല്‍ മാനേജരും വടകര സ്വദേശിയുമായ യാഹിയ, ഇന്‍വന്ററി മാനേജര്‍ കമാല്‍ എന്നിവര്‍ക്കായാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇവരുടെമൊബൈല് ഫോണ്‍ സിച്ച്ഡ് ഓഫാണ്.
ഇവരെ പിടികൂടാതിരിക്കാന്‍ പോലീസിന് മേല്‍ വന്‍ സമ്മര്‍ദ്ദമുള്ളതായും സൂചനയുണ്ട്.സിവില്സ്റ്റേഷനടുത്ത ഫോക്കസ് കോര്‍പറേറ്റ് ഓഫീസിലും, യഹ്യയുടെ ഓഫീസിലും ഇന്നലെ ഉച്ചയോടെ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അതേസമയം മുഖ്യ ആസുത്രകര്‍ പിടിയിലായാല്മാത്രമേ കൂടുതല്‍ പേര് തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകൂ. സംഭവം പുറത്തറിഞ്ഞതോടെ നിരവധിപേര്‍ തങ്ങള്‍ക്കുണ്ടായ അനുഭവം പോലീസിനെയും സോഷ്യല്‍ മീഡിയവഴിയും അറിയിക്കുന്നുണ്ട്.
പ്രാഫസറെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ സൈ്വപ് ചെയ്ത് എടുത്തതിന്റെ രേഖകളടക്കം ഇന്നലെഓഫീസില് നിന്നും പിടിച്ചെടുത്തിരുന്നു.ഖരഖ്പൂര്‍ എന്‍ഐടിയിലെ ഇക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം പ്രിന്‍സിപ്പല്‍ ടെക്നിക്കല്‍ ഓഫീസറായ പ്രൊഫ. പ്രശാന്ത് ഗുപ്തയെയാണ് യാഹിയയുടെ നിര്‍ദേശപ്രകാരം മാള്‍ ജീവനക്കാര്‍ കൊള്ളയടിച്ചത്.
നാല് ഫോക്കസ് മാള്‍ ജീവനക്കാര്‍ അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ ഫോക്കസ് ഹൈപര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായ കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് സ്വദേശി മേലെപെരിങ്ങാട്ട് വീട്ടില്‍ സി.പി.രാജേഷ്(39), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം സ്വദേശി ഹര്‍ഷിന മന്‍സിലില്‍ പി.മുഹമ്മദ് അസ്ഹറുദീന് ( 34), മലപ്പുറം പാണ്ടിക്കാട് കൊളപ്പറന്പ് പെര്‍ക്കുത്ത് വീട്ടില്‍ പി.ആഷിക്(26), എരഞ്ഞിക്കല്‍ അമ്പലപ്പടി സഫ ഫ്ളാറ്റ് -108ലെ താമസക്കാരന് കെ.നിവേദ് (20) എന്നിവരെയാണ് കസബ എസ്ഐ വി.സിജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാന്‍ഡിലാണ്.