തകർന്ന വീണ പാലത്തിൽ കൂടി സഞ്ചരിച്ച രണ്ട് യുവാക്കൾ അപകടത്തിൽപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കംബോഡിയയിലാണ് സംഭവം. അപകടത്തിൽപ്പെട്ട രണ്ടുപേരും സൈനികരാണ്.
ബൈക്കിൽ വരികയായിരുന്ന ഇവർ പാലത്തിൽ കയറിയപ്പോൾ പാലം തകരുകയായിരുന്നു. അമിതമായ കുത്തൊഴുക്കാണ് പാലം തകരുവാൻ കാരണമായത്.
വെള്ളത്തിൽ വീണ ഇരുവരും അൽപ്പദൂരം ഒഴുകിപോകുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഇവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.