ബുഡാപെസ്റ്റ്: ഫോര്‍മുല വണ്‍ ഹംഗറി ഗ്രാന്‍പ്രീയില്‍ മെഴ്സിഡസിന്റെ ലൂയി ഹാമില്‍ട്ടണിന് ജയം. റെഡ്ബുള്‍ റേസിംഗ് ഹോണ്ടയുടെ മാക്സ് വെര്‍സ്റ്റാപ്പനെ പിന്തള്ളിയാണ് ഹാമില്ട്ടണ്(1:25.03) ഒന്നാമതെത്തിയത്. 67 ലാപ്പ് വരെ മുന്നിട്ടുനിന്നശേഷമാണ് വെര്സ്റ്റാപ്പന് ലീഡ് ഹാമില്ട്ടണ് വിട്ടുകൊടുത്തത്.
ഈ സീസണിലെ ഹാമില്‍ട്ടന്റെ എട്ടാമത്തെ വിജയമാണിത്. സീസണിൽ 12 ഗ്രാൻപ്രീകൾ പൂർത്തിയായപ്പോൾ ഹാമിൽട്ടൺ 250 പോയിന്റുമായി ഒന്നാമതാണ്. രണ്ടാമതുള്ള വല്‍ട്ടേരി ബൊള്ട്ടസിനു 188 പോയിന്റും മൂന്നാമതുള്ള വെര്‍സ്റ്റാപ്പനു 181 പോയിന്റുമുണ്ട്.