നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് (ഡിആര്‍ഐ) വിഭാഗം രണ്ടു കിലോ സ്വര്‍ണം പിടികൂടി. ഒരു യാത്രക്കാരനും രണ്ട് വിമാനത്താവള ജീവനക്കാരും ഇടനിലക്കാരായ മൂന്നുപേരുമാണ് കസ്റ്റഡിയിലുള്ളത്. തിരുവനന്തപുരം സ്വദേശി നജീബ് ഇസ്മയിൽ, വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്റിലംഗ് വിഭാഗം ഡ്രൈവര്‍മാരായ ടി.എൻ.മിഥുൻ, അമല്‍ ഭാസി, സ്വർണം വാങ്ങാനെത്തിയ ഇടനിലക്കാരായ അസീസ്, രാഹുൽ, ജയകൃഷ്ണൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
എമിറേറ്റ്സിന്റെ വിമാനത്തില്‍ ദുബായിയില്‍ നിന്ന് വന്ന നജീബ് ഇസ്മയില്‍ അരക്കിലോ വീതമുള്ള നാല് സ്വര്‍ണ ബിസ്ക്കറ്റുകളാണ് കൊണ്ടുവന്നത്. ഇയാള്‍ വിമാനത്തില്‍ നിന്നും ഇറങ്ങി എമിഗ്രേഷന്‍ കൗണ്ടറിന്റെ ഭാഗത്ത് വന്നപ്പോള്‍ സ്മോക്കിംഗ് മുറിയിലേക്ക് പ്രവേശിച്ചു.
അവിടെ വച്ച് ഇയാളെ കാത്തുനിന്ന മിഥുനും അമല്‍ ഭാസിക്കും സ്വര്‍ണം കൈമാറുന്നതിനിടയിലാണ് ഡിആര്‍ഐ സംഘം ഇവരെ പിടികൂടിയത്. സ്വര്‍ണം കണ്ടുകെട്ടിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്തുകാത്തുനിന്ന ഇടനിലക്കാരെ പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് 70 ലക്ഷത്തോളം രൂപ വിപണിയില്‍ വിലയുണ്ട്.