ഭാര്യയുടെ കൈയിൽ നിന്നും വാങ്ങിയ പണം കൊണ്ട് ലോട്ടറിയെടുത്ത യുവാവിന് സമ്മാനമായി ലഭിച്ചത് 28 കോടി രൂപ. തെലുങ്കാനയിലെ നിസാമാബാദ് സ്വദേശിയായ കർഷകൻ റിക്കാല വിലാസിനാണ് ഈ ഭാഗ്യ സമ്മാനം ലഭിച്ചത്.
മുൻപ് യുഎഇയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന റിക്കാല ഒന്നരമാസം മുൻപ് നാട്ടിൽ മടങ്ങിയെത്തിയിരുന്നു. അവിടെ ഉണ്ടായിരുന്ന സമയം റിക്കാല പതിവായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റേതടക്കം നിരവധി ടിക്കറ്റുകൾ എടുക്കമായിരുന്നു. എന്നാൽ അപ്പോഴൊന്നും സമ്മാനം ലഭിച്ചിരുന്നില്ല.
നാട്ടിൽ തിരികെ എത്തിയ അദ്ദേഹം ഭാര്യയുടെ കൈയിൽ നിന്നും പണം വാങ്ങി സുഹൃത്ത് മുഖേന മൂന്ന് ടിക്കറ്റ് എടുത്തു. 223805 എന്ന നമ്പരുള്ള ടിക്കറ്റിനാണ് 28.43 കോടി രൂപ സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നിരവധി ഇന്ത്യക്കാർക്ക് സമ്മാനം ലഭിച്ചിരുന്നു.