കൊല്ലം : ഉപഭോക്തൃ സംരക്ഷണനിയമങ്ങളെപ്പറ്റി ഉപഭോക്താക്കള്‍ക്കുള്ള അജ്ഞതയാണ് പലപ്പോഴും ചൂഷണങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്നതെന്നും വരുംതലമുറയെങ്കിലും ബോധവല്ക്കരിക്കുവാന് ഉപഭോക്തൃനിയമങ്ങള്‍ പാഠ്യവിഷയമാക്കണമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.സംസ്ഥാന ഉപഭോക്തൃസമിതിയുടെ ദ്വിദിന ഉപഭോക്തൃസംസ്ഥാന പഠനക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹം ഇന്ന് നേരിടുന്ന മലിനീകരണം തടയാനുള്ള പരിഹാരമാര്‍ഗ്ഗം മരങ്ങള്‍ വച്ചുപിടിപ്പിച്ച് വനവല്‍ക്കരണം നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം.കുഞ്ഞച്ചന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.മൈതീന്‍കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ:ഇ.എം.ഇബ്രാഹിം, കെ.വിജയാനന്ദ്, ആശാജോസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ എ.എ.ലത്തീഫ് ക്യാമ്പ് അംഗങ്ങള്‍ക്ക് ഇന്സ്ട്രക്ഷന് നല്കി. എ.എ.ഷാഫി, ഡോ.രാമാനുജന്‍തമ്പി, ജമാലുദ്ദീന്‍കുഞ്ഞ്, മുനമ്പത്ത് ഷിഹാബ്, ജെ.എം.അസ്ലം, എന്‍.വിശ്വംഭരന്, സോമരാജന്നായര്, വിജയബാബു, അഡ്വ:അബ്ദുല്ലത്തീഫ്, എ.റ്റി.ഫിലിപ്പോസ്, പി.രഘുനാഥന്, കുന്നേല്‍ രാജേന്ദ്രന്, ഇസ്സബല്സൗമി, പേഴ്സിസ് കുഞ്ഞച്ചന്, ആര്‍ട്ടിസ്റ്റ് ശശി, ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു.