റോ​ഡി​ൽ കു​ഴി​ക​ളു​ണ്ട്, സീ​ബ്ര​ലൈ​നി​ല്ല…!അ​ക​മ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാകുന്നു; റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി ക്ഷേത്രം ഭാരവാഹികൾ

വ​ട​ക്കാ​ഞ്ചേ​രി: തൃ​ശൂ​ർ-​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ വ​ട​ക്കാ​ഞ്ചേ​രി​ക്ക​ടു​ത്ത് അ​ക​മ​ല​യി​ൽ റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. അ​ക​മ​ല ശ്രീ ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റോ​ഡി​ന്‍റെ സ്ഥി​തി അ​തീ​വ ശോ​ച​നീ​യ​മാ​ണ്. ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശം തോ​ട്ടു​പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി റോ​ഡി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തി​ൽ വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് അ​പ​ക​ടം പ​റ്റു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. കു​ഴി​ക​ളു​ടെ വ​ലു​പ്പം ദി​വ​സം തോ​റും വ​ർ​ധി​ക്കു​ന്ന​ത് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ സീ​ബ്രാ​ലൈ​ൻ വ​ര​ച്ചി​രു​ന്ന​തും മാ​ഞ്ഞു​പോ​യി​രി​ക്കു​ക​യാ​ണ്.

ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​രു​ന്ന നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​ന് സീ​ബ്ര​ലൈ​ൻ ഏ​റെ സ​ഹാ​യ​മാ​യി​രു​ന്നു. തൃ​ശൂ​ർ-​ഷൊ​ർ​ണൂ​ർ റൂ​ട്ടി​ൽ നി​ന്നും തൃ​ശൂ​ർ-​തി​രു​വി​ല്വാ​മ​ല റൂ​ട്ടി​ൽ നി​ന്നും വ​രു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ക​ട​ന്നു​പോ​കു​ന്ന​ത്.

സീ​ബ്ര​ലൈ​നി​ല്ലാ​ത്ത​ത് മൂ​ലം പ്രാ​യ​മാ​യ​വ​ര​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി സീ​ബ്ര​ലൈ​ൻ വ​ര​ച്ച് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് അ​ധി​കാ​രി​ക​ൾ​ക്ക് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts