കാ​ടി​റ​ങ്ങി മ​ലമ്പാമ്പുകൾ: ന​ട്ടം​തി​രി​ഞ്ഞ്  നാട്ടുകാരും വ​ന​പാ​ല​ക​രും

ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ല​ന്പാ​ന്പു​ക​ൾ കൂ​ട്ട​മാ​യി കാ​ടി​റ​ങ്ങി​യ​തോ​ടെ ന​ട്ടം​തി​രി​ഞ്ഞ് വ​ന​പാ​ല​ക​ർ. ഇ​തോ​ടെ നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ഒ​രു​പോ​ലെ സ​മാ​ധാ​ന​മി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്. ജൂ​ണ്‍​മാ​സ​ത്തി​ൽ മ​ഴ നാ​മ​മാ​ത്ര​മാ​യി പെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് മ​ല​ന്പാ​ന്പു​ക​ൾ കാ​ടി​റ​ങ്ങി തു​ട​ങ്ങി​യ​ത്.ഭീ​തി​പ​ര​ത്തി പാ​ന്പു​ക​ൾ സ്വൈ​ര​വി​ഹാ​രം തു​ട​ങ്ങി​യ​തോ​ടെ അ​ങ്ക​ലാ​പ്പി​ലാ​യ നാ​ട്ടു​കാ​ർ വ​ന​പാ​ല​ക​രെ ശ​ര​ണം​പ്രാ​പി​ച്ചു.

പാ​ന്പു​ക​ളെ പി​ടി​കൂ​ടാ​നും സു​ര​ക്ഷി​ത​മാ​യി കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ടാ​നും വ​ന​പാ​ല​ക​ർ ഇ​പ്പോ​ഴും നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. പ​ട്ടാ​ന്പി ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സ് പ​രി​ധി​യി​ൽ മാ​ത്രം ഈ ​വ​ർ​ഷം ജ​നു​വ​രി​മു​ത​ൽ ഇ​തു​വ​രെ​യാ​യി ഏ​ക​ദേ​ശം 80 ന​ടു​ത്ത് പാ​ന്പു​ക​ളെ പി​ടി​കൂ​ടി. ഒ​രു മാ​സം ശ​രാ​ശ​രി 10 പാ​ന്പി​നെ​യെ​ങ്കി​ലും പി​ടി​കൂ​ടു​ന്നു​ണ്ട്.

വ​യ​ലു​ക​ളി​ലും, തോ​ട്, പു​ഴ എ​ന്നി​വ​യോ​ട് ചേ​ർ​ന്ന പൊ​ന്ത​ക്കാ​ടു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ലാ​യും പാ​ന്പു​ക​ളെ കാ​ണു​ന്ന​ത്. ഭാ​ര​ത​പു​ഴ​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലും ധാ​രാ​ള​മാ​യി പാ​ന്പു​ക​ളെ ക​ണ്ടു​വ​രു​ന്നു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ലാ​യി ഇ​വ​യെ കാ​ണു​ന്ന​ത്. ഇ​വ ഇ​വി​ടെ പെ​റ്റു​പെ​രു​കു​ന്ന​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ധാ​രാ​ളം പാ​ന്പു​ക​ൾ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു. പ്ര​ള​യ​സ​മ​യ​ത്ത് ഒ​രു ഒ​രു​മാ​സം പാ​ന്പു​ക​ളെ വ​രെ പി​ടി​കൂ​ടി​യി​രു​ന്നു.

മ​നു​ഷ്യ​ന് പു​റ​മേ കോ​ഴി, ആ​ട് മ​റ്റു ചെ​റു​ജീ​വി​ക​ൾ എ​ന്നി​വ​യ്ക്കും മ​ല​ന്പാ​ന്പു​ക​ൾ ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ്. വി​ഷ​പ്പാ​ന്പു​ക​ൾ കാ​ട്ടു​പ​ന്നി, മ​യി​ൽ, കു​റു​ന​രി തു​ട​ങ്ങി​യ​വ​യും ധാ​രാ​ള​മാ​യി കാ​ടി​റ​ങ്ങി എ​ത്തു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഈ​വ​ർ​ഷം മാ​ത്രം 500 മൂ​ർ​ഖ​ൻ പാ​ന്പു​ക​ളെ​യും 200നു ​പു​റ​ത്ത് അ​ണ​ലി​ക​ളെ​യും പ​ട്ടാ​ന്പി പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പു​ലി​വാ​ൽ പി​ടി​ക്കു​ന്ന​ത് വ​ന​പാ​ല​ക​രാ​ണ്. നാ​ടി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യാ​ൻ വ​നം​വ​കു​പ്പി​ന് വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പോ​കാ​റു​ള്ള​ത്. ഒ​റ്റ​പ്പാ​ലം റേ​ഞ്ച് ഓ​ഫീ​സി​ൽ വ​ണ്ടി​യു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും ല​ഭ്യ​മാ​കി​ല്ല. പ​ട്ടാ​ന്പി ഓ​ഫീ​സി​ൽ വാ​ഹ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ള​രെ​യേ​റെ വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്.

സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ര​ണ്ടു ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ന്നി​വ​രാ​ണു​ള്ള​ത്. ജീ​വി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ കോ​ട​തി​ക​ളി​ലെ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ, ഓ​ഫീ​സ് ജോ​ലി​ക​ൾ എ​ന്നി​വ എ​ല്ലാ​ത്തി​നും​കൂ​ടി ഈ ​മൂ​ന്നു​പേ​ർ മാ​ത്ര​മാ​ണു​ള്ള​ത് മ​ല​ന്പാ​ന്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വി​ക​ളെ പി​ടി​ക്കാ​ൻ ഇ​വ​ർ നേ​രി​ട്ടാ​ണ് പോ​യി​രു​ന്ന​ത്. മ​ല​ന്പാ​ന്പു​ക​ളു​ടെ​യും മ​റ്റ് വ​ന്യ​ജീ​വി​ക​ളു​ടെ​യും ഇ​ട​യി​ൽ​നി​ന്ന് ര​ക്ഷ തേ​ടി ജ​നം വ​ന​പാ​ല​ക​രെ സ​മീ​പി​ക്കു​ന്പോ​ൾ ഇ​പ്പോ​ൾ സ്വ​ന്തം ര​ക്ഷ ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്.

Related posts