ഞ​ങ്ങ​ളെ ര​ക്ഷി​ക്കൂ, സ​ഹാ​യി​ക്ക​ണം; ഞ​ങ്ങ​ളു​ടെ നാ​ടി​ന്‍റെ അ​വ​സ്ഥ​യാ​ണ്; ര​ണ്ട് മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു; അ​ഭ്യ​ർ​ഥ​ന​യു​മാ​യി കു​റ്റ്യാ​ടി എം​എ​ൽ​എ

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കു​റ്റ്യാ​ടി വെ​ള്ള​ത്തി​ൽ മു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യി കു​റ്റ്യാ​ടി എം​എ​ൽ​എ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള. ആ​വ​ശ്യ​ത്തി​ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​ങ്ങ​ൾ ഇ​തു​വ​രെ കു​റ്റ്യാ​ടി​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നു ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ എം​എ​ൽ​എ പ​റ​ഞ്ഞു.

എം​എ​ൽ​എ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

ഞ​ങ്ങ​ളെ ര​ക്ഷി​ക്കൂ, ആ​വ​ശ്യ​ത്തി​ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​ങ്ങ​ൾ ഇ​തു​വ​രെ കു​റ്റ്യാ​ടി​യി​ൽ എ​ത്തി​യി​ട്ടി​ല്ല. പേ​രാ​ന്പ്ര​യ്ക്ക് അ​പ്പു​റം ഫ​യ​ർ ഫോ​ഴ്സ് സം​വി​ധാ​ന​ത്തി​ന് എ​ത്തി​പ്പെ​ടാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ര​ണ്ട് മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു.

നാ​ട്ടു​കാ​രാ​ണ് നി​ല​വി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. സൈ​ന്യ​ത്തെ കൊ​ണ്ടു​വ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട സ്ഥി​തി​യി​ലാ​ണ് കു​റ്റ്യാ​ടി. ഇ​തൊ​രു കു​റ്റ​പ്പെ​ടു​ത്ത​ല​ല്ല. ഞ​ങ്ങ​ളു​ടെ നാ​ടി​ന്‍റെ അ​വ​സ്ഥ​യാ​ണ്. സ​ഹാ​യി​ക്ക​ണം.

Related posts