പത്തനംതിട്ട: പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വൈദ്യുതി തടസം, ലൈന്‍ പൊട്ടിവീഴല്‍, മരങ്ങളും ചില്ലകളും വീണ് ലൈന്‍ തകരാറാകുക തുടങ്ങിയ വിവരങ്ങള്‍ കെഎസ്ഇബിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ നമ്പരായ 1912 ല്‍ അറിയിക്കാമെന്ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ അറിയിച്ചു.
കെഎസ്ഇബിയുടെ വാട്സാപ്പ് നമ്പരായ 9496001912 ലേക്കും വിവരങ്ങള്‍ മെസേജായി നല്‍കാം.സെക്ഷന്‍ ഓഫീസുകളിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് ഓഫീസിനു പുറമേയാണ് അടിയന്തിരസ്ഥിതികള് നേരിടുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
പൊട്ടിവീണതോ, താഴ്ന്ന് കിടക്കുന്നതോ ആയ വൈദ്യുതി ലൈനുകള്‍ക്ക് സമീപം പോകാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. വൈദ്യുത ലൈനിലേക്ക് ചാഞ്ഞ് നില്ക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തികളില്‍ പ്രദേശവാസികള്‍ അധികൃതരുമായി സഹകരിക്കണം. അപകടാവസ്ഥയിലുള്ള വൈദ്യുത ലൈനുകള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യുതി സെക്ഷനുകളില്‍ അറിയിക്കണം.