കോ​ട്ട​യം മെ​ഡി.​കോ​ള​ജി​ൽ ലി​ഫ്റ്റു​ക​ൾ വീ​ണ്ടും ത​ക​രാ​റി​ൽ; രോ​ഗി​ക​ളെ ബ​ന്ധു​ക്ക​ൾ ചു​മ​ന്ന് ഒ​പി​യി​ൽ എ​ത്തി​ച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റു​ക​ൾ ത​ക​രാ​റി​ലാ​യ​തി​നാ​ൽ രോ​ഗി​ക​ളെ ബ​ന്ധു​ക്ക​ൾ ചു​മ​ന്ന് ഒ​പി​യി​ൽ എ​ത്തി​ച്ചു. മാ​സ​ങ്ങ​ളാ​യി ത​ക​രാ​റി​ലാ​യ ലി​ഫ്റ്റ് ന​ന്നാ​ക്കു​ന്നി​ല്ല. പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള്ള വി​വി​ധ ഒ​പി​ക​ളി​ൽ എ​ത്താ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ്.
ഇ​ന്ന​ലെ യൂ​റോ​ള​ജി ഒ​പി​യി​ലേ​ക്ക് വ​ന്ന രോ​ഗി​ക​ളെ ബ​ന്ധു​ക്ക​ൾ ചൂ​മ​ന്നാ​ണ് ഡോ​ക്ട​ർ​ക്കു മു​ന്നി​ലെ​ത്തി​ച്ച​ത്.

ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മൂ​ത്ര​നാ​ള​ത്തി​ൽ ട്യൂ​ബ് ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ അ​വ​ർ​ക്ക് യ​ഥേ​ഷ്ടം ച​വി​ട്ടു​പ​ടി ക​യ​റാ​ൻ ക​ഴി​യി​ല്ല. പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം നി​ല​യി​ൽ ആ​ണ് ന്യൂ​റോ​ള​ജി വി​ഭാ​ഗം ഒ ​പി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​വി​ടെ എ​ത്തു​വാ​ൻ രോ​ഗി​ക​ൾ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. രോ​ഗി​യോ​ടൊ​പ്പം കൂ​ടു​ത​ൽ ബ​ന്ധു​ക്ക​ൾ ഉ​ള്ള​വ​ർ ചു​മ​ന്ന് ഒ​പി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ തി​യേ​റ്റ​റി​ലേ​ക്കു​ള്ള ര​ണ്ട് ലി​ഫ്റ്റു​ക​ളി​ൽ വ​ലി​യ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​ണ്. വ​ള​രെ പ​ഴ​ക്കം ചെ​ന്ന ഒ​രു ചെ​റി​യ ലി​ഫ്റ്റാ​ണി​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ശ​സ്ത്ര​ക്രി​യ തീ​യേ​റ്റ​റി​ലേ​ക്കു​ള്ള ര​ണ്ട് ലി​ഫ്റ്റും ത​ക​രാ​റി​ലാ​യ​തി​നാ​ൽ രേ​ഗി​ക​ളെ റാ​ന്പ് വ​ഴി​യാ​ണ് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യ​ത്. ഇ​ത് ശ​രീ​ര​ത്തി​ന് ഗു​രു​ത​ര​മാ​യ ആ​ഘാ​ത​മു​ണ്ടാ​യെ​ന്ന പ​രാ​തി​ക​ൾ​ക്കും ഇ​ട​യാ​ക്കി.

ലി​ഫ്റ്റ് കേ​ടാ​യാ​ൽ ക​ന്പ​നി​യു​ടെ ടെ​ക്നീ​ഷ്യ·ാ​ർ വ​ന്ന് ത​ക​രാ​ർ പ​രി​ഹ​രി​ച്ചു പോ​യാ​ൽ അ​ടു​ത്ത ര​ണ്ടു ദി​വ​സ​ത്തി​ന​കം വീ​ണ്ടും ത​ക​രാ​റി​ലാ​കു​ന്ന അ​വ​സ്ഥ​യാ​ണ് തു​ട​രു​ന്ന​ത്. ലി​ഫ്റ്റ് അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി വ​ർ​ഷം തോ​റും ല്ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ചെ​ല​വാ​ക്കു​ന്ന പ​ണ​മു​ണ്ടെ​ങ്കി​ൽ പു​തി​യ ലി​ഫ്റ്റ് സ്ഥാ​പി​ക്കാ​വു​ന്ന​തേ​യു​ള്ളു​വെ​ന്നും പ​റ​യു​ന്നു.

Related posts