കാട്ടാക്കട: അഗസ്ത്യവനത്തിൽ മഴ കനത്തതോടെ ഡാമിലേയ്ക്ക് നീരെഴുക്ക് വർധിച്ചതിനെ തുടർന്ന് നെയ്യാർഡാമിൽ ജലനിരപ്പ് ഉയർന്നു. മഴ നീണ്ടു നിന്നാൽ അണകെട്ട് തുറന്നുവിടും. ശനിയാഴ്ച രാവിലെ 8 ന് ഡാമിൽ 81.250 മീറ്റർ ജലമാണ് ഉള്ളത്.
രാത്രിയിൽ വനത്തിൽ കനത്ത മഴ ലഭിച്ചതിനാൽ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുള്ളതായി ഡാം എ.ഇ ജോസ് അറിയിച്ചു. ഡാമിന്റെ പരമാവധി ജലനിരപ്പ് 85.750 മീറ്റർ ആണ് ഡാമിൽ ജലനിരപ്പ് 83 ആയാൽ തുറന്നുവിടും. നെയ്യാറിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ തുടങ്ങിയ 15 ളം നദികളിൽ നല്ല ജല പ്രവാഹമുണ്ട്. അതിനാൽ തന്നെ ജലനിരപ്പ് ഉയരാൻ സാധ്യത ജലവിഭവ വകുപ്പ് കാണുന്നു.