എൺപത്  വയസുള്ള വൃ​ദ്ധ​യെ പീ​ഡി​പ്പി​ച്ച യുവാവിന് പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

ഇ​രി​ങ്ങാ​ല​ക്കു​ട: 80 വ​യ​സു​ള്ള മാ​ന​സി​ക​രോ​ഗി​യാ​യ വൃ​ദ്ധ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​യെ പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കു​ന്ന​തി​നും ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് ജ​ഡ്ജ് ജോ​മോ​ൻ ജോ​ണ്‍ ശി​ക്ഷ വി​ധി​ച്ചു. കോ​ട​ശേ​രി വി​ല്ലേ​ജ് നാ​യ​ര​ങ്ങാ​ടി കു​റ്റി​ക്കാ​ട​ൻ ജോ​ജു (35) എ​ന്ന​യാ​ളെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2013 ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യു​ടെ ബ​ന്ധു​വും മാ​ന​സി​ക​രോ​ഗി​യു​മാ​യ വൃ​ദ്ധ​യെ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത അ​വ​സ​ര​ത്തി​ൽ പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വൃ​ദ്ധ​യു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി വൃ​ദ്ധ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ദൃ​ക്സാ​ക്ഷി​ക​ളു​ടെ​യും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​യെ പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു​വ​ർ​ഷം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ചാ​ല​ക്കു​ടി എ​സ്ഐ വി.​ടി. ഷാ​ജ​ൻ ആ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Related posts