കണ്ണൂർ: കേരളം മറ്റൊരു മഴക്കെടുതിയെ അഭിമുഖീകരിക്കുമ്പോള്‍ വീണ്ടും രക്ഷകരായി മത്സ്യത്തൊഴിലാളികൾ. അഗ്നിശമനസേന പോലും പിന്മാറിയ ദൗത്യമാണ് കണ്ണൂരിൽ കേരളത്തിന്റെ സൈന്യം ഏറ്റെടുത്ത് വിജയിപ്പിച്ചത്. കണ്ണൂരിലെ ശ്രീകണ്ഠാപുരത്താണ് സംഭവം.
മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തിൽ കുടുങ്ങി കിടന്ന അന്യ സംസ്ഥാന തൊഴിലാളികളെയാണ് മത്സ്യത്തൊഴിലാളികൾ എത്തി രക്ഷിച്ചത്. ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഫയർഫോഴ്സ് ഉപേക്ഷിച്ച ദൗത്യമായിരുന്നു ഇത്.