രാജ്യസഭയിൽ മുത്തലാഖ് ബില്ല് പാസായത് ആഘോഷിച്ചതിനു പിന്നാലെ മുസ്ലീം യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിതായി പരാതി. ഉത്തർപ്രദേശിലെ ബാന്ദയിലാണ് സംഭവം.
ജിഗ്നി ഗ്രാമത്തിലെ മുഫീദ ഖാത്തൂനെയാണ് ഭർത്താവ് ഷംസുദീൻ മക്കളുടെയും മാതാപിതാക്കളുടെയും മുന്നിൽ വച്ച് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചത്. തുടർന്ന് മുഫീദ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഷംസുദീനെ അറസ്റ്റ് ചെയ്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷംവരെ തടവ് കിട്ടാവുന്ന ശിക്ഷയാണിത്.